കൂർക്ക എല്ലാവർക്കും തന്നെ കഴിക്കാൻ വളരെയധികം ഇഷ്ടമായിരിക്കാം എന്നാൽ ഇത് വൃത്തിയാക്കുക എന്നതാണ് വലിയ അധ്വാനമുള്ള ജോലി കുറേ സമയമാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നത്. എന്നാൽ ഇനി അധികം സമയം ഒന്നും വേണ്ട തോല് കളഞ്ഞ വൃത്തിയാക്കി എടുക്കാൻ വളരെയധികം എളുപ്പമാണ്. ഇത് എങ്ങനെയാണ് വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക ശേഷം കൂർക്ക എല്ലാം തന്നെ ആ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. 10 മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം നമുക്ക് ആവശ്യമുള്ളത് പ്ലാസ്റ്റിക്കിന്റെ ഒരു കുട്ടയാണ്. മുക്കിവച്ചിരിക്കുന്ന കൂർക്ക കുട്ടയിലേക്ക് എടുത്തു വയ്ക്കുക.. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കൈ മൂടിയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൂർക്ക നല്ലതുപോലെ തിരുമ്മിയെടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ തോലെല്ലാം കളഞ്ഞു കിട്ടുന്നതാണ്. എല്ലാവരും ഇതുപോലെ കൂർക്ക ക്ലീൻ ചെയ്ത് എടുക്കുക. മറ്റൊരു കൂർക്ക എല്ലാം തന്നെ ഒരു കവറിലേക്ക് ഇട്ടു വയ്ക്കുക ശേഷം കവർ മൂടി താഴെ കുറെ നേരം തല്ലുക. ശേഷം കവർ തുറന്നു നോക്കുകയാണ് എങ്കിൽ കുറെ തോൽ പോയിരിക്കുന്നത് കാണാം.
അതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് കൈകൊണ്ട് തിരുമ്മിയെടുക്കുക ആണെങ്കിൽ എല്ലാം ക്ലീൻ ചെയ്തു വരും. അടുത്ത ഒരു ടിപ്പ് കുക്കറിലേക്ക് കൂർക്ക എല്ലാം തന്നെ ഇട്ടുവയ്ക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക അതിനുശേഷം പുറത്തേക്ക് എടുത്ത് ഉരുളൻ കിഴങ്ങിന്റെ തോല് പറിച്ചെടുക്കുന്നതുപോലെ പറിച്ചെടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണുക. Credit : Vichus Vlogs