Making Of Spicy Kovakka Recipe : സാധാരണ ഗോവയ്ക്ക കഴിക്കാൻ കുട്ടികൾക്ക് മുതിർന്നവർക്കും മടിയാണ്. മടി കാണിക്കുന്നവർക്ക് കൊടുക്കാൻ പറ്റിയ അടിപൊളി ഗോവയ്ക്ക് യുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് ഇതുപോലെ നിങ്ങൾ തയ്യാറാക്കുകയാണെങ്കിൽ അത് എല്ലാവരും തന്നെ ആസ്വദിച്ചു കഴിക്കുന്നതായിരിക്കും അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള കോവയ്ക്ക മുറിച്ച് കഷണങ്ങളാക്കി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് കൊടുക്കുക മൂന്ന് പച്ചമുളക് ചേർത്ത് കൊടുക്കുക ഇത് നല്ലതുപോലെ മൂത്ത് ഭാഗമായി വരുമ്പോൾ 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
സവാള വഴന്നുവന്നതിനുശേഷം ഗോവയ്ക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് കറിവേപ്പില അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. ഗോവയ്ക്ക് വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി മൂന്ന് ടീസ്പൂൺ ചിരകിയ നാളികേരം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ് വേണമെങ്കിൽ രണ്ടു മിനിറ്റ് അടച്ചുവെച്ച് വേവിക്കാം ഇല്ലെങ്കിൽ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. എല്ലാ ഭാഗമായതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറി ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കൂ. Credit : Shamees kitchen