മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ് അർച്ചന കവി. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെയാണ് അർച്ചന ആദ്യമായി സിനിമ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, സോൾട്ട് ൻ പെപ്പർ തുടങ്ങി നിരവധി സിനിമകളിൽ നായികയായും സഹനടിയായും അതിഥി വേഷങ്ങളിലുടെയും മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തി.
സിനിമകളിൽ നിറസാന്നിധ്യമായ സമയത്തായിരുന്നു താരത്തിന്റെ വിവാഹം.അഭിഷ് മാത്യുവിനെയാണ് താരം ജീവിതപങ്കാളിയായി കൂടെ കൂട്ടിയിരിക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിന്ന താരം നീണ്ട ഇടവേളയ്ക്കു ശേഷമാണ് വെബ് സീരിയസുകളിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. താരം നല്ലൊരു അഭിനയത്രി മാത്രമല്ല നല്ലൊരു അവതാരികയും കൂടിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ആരാധകർക്കായി പുതിയ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്.ബിഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിലൂടെ ആരാധകർക്കു മുമ്പിൽ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആമി എന്ന കഥാപാത്രത്തിനാണ് താരം വേഷമിടുന്നത്.
നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതുപോലെ ആമി എന്ന കഥാപാത്രവും മലയാളികളുടെ പ്രിയപ്പെട്ടതായി മാറും എന്നാണ് താരം വിശ്വസിക്കുന്നത്. മഴവിൽ മനോരമയിൽ ഉടൻ തന്നെ ഈ പരമ്പര സംപ്രേക്ഷണം ചെയ്തു തുടങ്ങും. ആമിയായി മലയാളികൾക്ക് മുമ്പിൽ തിരിച്ചു വരുന്ന സന്തോഷത്തിലാണ് നടി അർച്ചന. ഒപ്പം തന്നെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും സപ്പോർട്ടും വേണമെന്ന് പറയുന്നു.
View this post on Instagram