മൃദുലയുടെയും ഡാൻസിനൊപ്പം പുഞ്ചിരിച്ച് കുഞ്ഞു ധ്വനി.!! ധ്വനിയെ കാണാൻ ക്യൂട്ട് എന്ന് പറഞ്ഞ് ആരാധകർ.

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുത്ത താര ജോടികൾ ആണ് മൃദുലയും യുവകൃഷ്ണയും. തങ്ങളുടെ അഭിനയത്തിലൂടെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് മൃദുലയും യുവയും. ഇരുവരുടെയും വിവാഹം ആരാധകർ ഒരുപാട് ആഘോഷമാക്കിയ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ ഇതാ ധ്വനി മോൾക്കൊപ്പം ഉള്ള പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മൃദുല ധ്വനി മോളെ എടുത്ത് പാട്ടിന് വളരെ രസകരമായി ചൂടുവയ്ക്കുന്ന വീഡിയോ ആണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്യുന്നത്. അമ്മയുടെ ഒപ്പം വളരെ സന്തോഷത്തോടെയാണ് ധ്വനി നിൽക്കുന്നത്. മദർ ആൻഡ് ഡോട്ടർ ടൈം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്. മൃദുലയുടെയും ധ്വനി മോളുടെയും ക്യൂട്ട് വീഡിയോ പുറത്തുവന്നതോടെ കമന്റുകളുടെ ആരവം ആയിരുന്നു എന്ന് പറയാം.

ധ്വനി മോളെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നും, വാവയ്ക്ക് രണ്ടുപേരുടെയും ചായ ഒരുപോലെ കിട്ടിയിട്ടുണ്ട് എന്നും, കമന്റുകളിലൂടെ ആരാധകർ പറയുന്നു. മൃദുലയുടെയും യുവയുടെയും ചെറിയ വാർത്തകൾ പോലും ആരാധകർക്കിടയിൽ വലിയ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. അത്രമാത്രം ഇരുവരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മകൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും വളരെയധികം ആസ്വദിക്കുകയാണ് മൃദുല.

ടെലിവിഷൻ പരമ്പരകളിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. സ്ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായും ആരാധകർ ആഗ്രഹിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് ലൈക്കുകളും കമ്മെന്റുകളും നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ കുഞ്ഞു ധ്വനിയുടെ കൂടുതൽ ചിത്രങ്ങളും വിഡിയോകളും കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *