പിറന്നാൾ ആഘോഷിക്കാൻ മാജിക്‌ പ്ലാനെറ്റിൽ ലക്ഷ്മി!! നിറക്കണ്ണുകളോടെ താരം.

നിരവധി റിയാലിറ്റി ഷോകളിലൂടെ അവതാരികയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ആരാധകരുടെ പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രചാരം ലഭിക്കാറുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായാണ് ലക്ഷ്മി നക്ഷത്ര ഇത്തവണത്തെ പിറന്നാൾ ആഘോഷിക്കുന്നത്. ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകർക്കായി ഈ ദൃശ്യവിസ്മയം പങ്കുവെക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ആണ് താരം തന്റെ പിറന്നാൾ ആഘോഷത്തിനായി എത്തുന്നത്.

പിന്നീട് അങ്ങോട്ട് താരത്തിന് എല്ലാം വളരെ വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചത്. പല വിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ലോകത്തെക്കാണ് ലക്ഷ്മി പോകുന്നത്. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്ന മാജിക് പ്ലാനറ്റിൽ വളരെ സന്തോഷത്തോടെയാണ് ലക്ഷ്മി നക്ഷത്ര തന്റെ സമയം ചെലവഴിക്കുന്നത്. ഏകദേശം 200 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളോടൊപ്പം ആണ് ഇത്തവണത്തെ പിറന്നാൾ ലക്ഷ്മി ആഘോഷിച്ചത്.

താരത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ വീഡിയോ ഏറ്റെടുത്തതും ഒപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായതും. ഒരു നിമിഷമെങ്കിലും കണ്ണുനീർ പൊഴിച്ചാണ് ആരാധകർ ഈ വീഡിയോ കണ്ടത്. തങ്ങളുടെ ഇഷ്ട താരത്തെ കണ്ട സന്തോഷത്തിൽ മതിമറക്കുകയാണ് അവിടത്തെ കുട്ടികൾ. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായ് രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ ഈ കുട്ടികൾക്ക് നല്ലതുമാത്രം വരട്ടെ എന്നും പ്രാർത്ഥിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *