അനുവിന് ഒരു കിടിലൻ സമ്മാനം നൽകി ലക്ഷ്മി…സമ്മാനം കണ്ട് ആഹ്ലാദത്തിൽ അനുകുട്ടിയും.

ലക്ഷ്മി നക്ഷത്ര എന്ന അവതാരികയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ചെറുപ്രായം തൊട്ട് അവതാരികയായി മലയാളികൾക്കു മുമ്പിൽ എത്തിയ താരമാണ് ലക്ഷ്മി. നിരവധി ചാനലുകളിൽ അവതാരികയായി എത്തിയെങ്കിലും ഫ്ലവേഴ്സ് എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടമാർ പടാർ എന്ന ഗെയിം ഷോയിലൂടെയാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ ആയത്. ഈ ഒരൊറ്റ ഷോയിലൂടെ താരം ശോഭിക്കുകയായിരുന്നു എന്ന് നിസ്സംശയം പറയാം. നിരവധി ആരാധകരെയാണ് ലക്ഷ്മി തന്റെ കഴിവിലൂടെ സ്വന്തമാക്കിയത്.

ലക്ഷ്മി തന്റെ പ്രയത്നം കൊണ്ടും വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ലക്ഷ്മി നക്ഷത്ര പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ആരാധകർ സെക്കൻഡുകൾക്കുള്ളിൽ വൈറൽ ആക്കി മാറ്റിയത്. ടമാർ പടാർ എന്ന ഷോയിലൂടെ തന്നെ എന്നെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരമാണ് അനു.

അനുവിന്റെ വീട്ടിലേക്ക് പോകുന്നതും ഏറെ രസകരമായി നിമിഷങ്ങൾ ചെലവഴിക്കുന്നതും ആണ് വീഡിയോയിലൂടെ ലക്ഷ്മി കാണിച്ചിരിക്കുന്നത്. അനു കുട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ സമ്മാനമായാണ് ലക്ഷ്മി എത്തുന്നത്. അനുവിനെ അറിയുന്ന ഏവർക്കും പരിചയമുള്ളതാണ് അനുവിന്റെ മധുരണ്ണനോടുള്ള പ്രിയം. ഇതാണ് ലക്ഷ്മി അനുവിന് സമ്മാനമായി നൽകുന്നത്. തുടർന്ന് കുടുംബാംഗങ്ങളെ പരിചയപ്പെടുകയും കുറച്ചുനേരം വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്.

ഇവരുടെ ഈ വീഡിയോ പുറത്തുവന്നതോടെ ധാരാളം ജനങ്ങൾ ആണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോൾ ഇപ്പോൾ ഉണ്ടാകില്ല എന്നും പെട്ടന്ന് ഉണ്ടായാലും കുഴപ്പമില്ല എന്നും പറയുന്നു. പക്ഷെ അഭിനയിക്കണമെന്നും അതുകൊണ്ട് അതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും പറയുന്നു. കൂടാതെ ഇനിയും ഇവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *