മോളിവുഡിലെ താര രാജാവ് ആയതുകൊണ്ട് തന്നെ താരം എവിടെപ്പോയാലും ആരാധകരുടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അതുപോലെതന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചാലും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആക്കുകയും ചെയ്യുന്നത്. ഇപ്പോഴിതാ താരം ആസാമിലെ ഗുവഹറ്റിലെ കാമാക്ക്യ ക്ഷേത്രത്തിൽ ദർശനത്തിന് പോയ ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു മാസത്തിനു മുമ്പാണ് താരം കാമാക്കിയ ക്ഷേത്ര ദർശനത്തിനായി ആസ്സാമിൽ പോയത്.
ലാലേട്ടൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത ഏറെ പ്രചാരം സൃഷ്ടിച്ചതായിരുന്നു. ഇപ്പോഴിതാ ക്ഷേത്ര ദർശനത്തിലെ അനുഭവങ്ങളെ കുറിച് വീണ്ടും വജാലനവുകയാണ് ലാലേട്ടൻ. താരത്തിന്റെ അഭിമുഖത്തിനിടയിൽ വെച്ചാണ് വീണ്ടും ആരാധകരോട് പങ്കുവെക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ ” അപൂർവ്വം ചില സ്ഥലങ്ങളിൽ ചെന്നെത്തുബോൾ മനസ്സ് ചോദിക്കാറുണ്ട് എന്തെ നീ ഇവിടെ നേരത്തെ എത്തിയില്ല എന്ന്.. ചില സമയങ്ങളിൽ അതിന് ലഭിക്കാറുള്ള മറുപടി എല്ലാത്തിനും അതിന്റെതായ സമയമില്ലേ എന്നാണ്. ഓരോ സ്ഥലത്തേക്കും ഓരോ കാര്യത്തിലേക്കും എത്തിച്ചേരേണ്ട സമയം ഉണ്ട് അപ്പോൾ മാത്രമേ നമുക്ക് അവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ.
അതിനു മുമ്പോ പിമ്പോ എത്ര പരിശ്രമിച്ചാലും സാധിക്കുകയില്ല. താരത്തിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അങ്ങനെയാണ് സംഭവിച്ചിരിക്കുന്നത് എന്ന് പറയുന്നു. കൈലാസത്തിൽ പോകണം എന്നുള്ളതിന്റെ ഒപ്പം തന്നെ പഴക്കമുള്ളതാണ് കാമാക്ക്യ ക്ഷേത്രത്തിലേക്ക് പോകണമെന്നുള്ള എന്റെ ആഗ്രഹം. ഇപ്പോൾ അത് സാധിച്ചു എന്ന് പറയുന്നു. താരത്തിന്റെ കൂടെ റാം എന്ന് പറയുന്ന സുഹൃത്താണ് കൂടെ ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് ക്ഷേത്ര ദർശനം നടത്തുകയായിരുന്നു. യാത്രയിൽ വെച് കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ചും അറിയാൻ സാധിക്കുകയും ചെയ്തു.