ആ വീട്ടിലേക്ക് അതിഥികൾ വരുന്ന സമയത്ത് സാധാരണയായി വീട്ടമ്മമാർ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പാനീയമാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളം ഇനി ആരും സാധാരണ രീതിയിൽ ഉണ്ടാക്കി കൊടുക്കാതെ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കി നോക്കാം. ഇതുപോലെ ഒരു നാരങ്ങ വെള്ളം വരുന്ന അതിഥികൾ ആരും കുടിച്ചിട്ടുണ്ടാവില്ല.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ക്യാരറ്റ് ആണ്. ക്യാരറ്റ് കൈവശമില്ലെങ്കിൽ മറ്റേത് പഴം വേണെങ്കിലും ഉപയോഗിക്കാവുന്നതാണ് അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ചെറിയ കഷണം ക്യാരറ്റ് ചെറുതായി അരിഞ്ഞു ചേർത്തുകൊടുക്കുക. അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർക്കുക.
കൂടാതെ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. നല്ല തണുത്ത വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ അടിച്ചെടുക്കുക. ഒരു അരിപ്പ കൊണ്ട് എനിക്ക് പകർത്തി വെക്കുക. അതിനുശേഷം ജ്യൂസ് പകർത്തുന്ന ഗ്ലാസ്സിലേക്ക് ഒഴിക്കുക. അതിലേക്ക് കുറച്ച് കസ്കസ് ഇട്ടുകൊടുക്കുക. ശേഷം മധുരമെല്ലാം പാകമാണോ എന്ന് പരിശോധിക്കുക.
ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാവുന്നതാണ്. അതിലേക്ക് തണവിന് ഐസ്ക്യൂബ് ഇട്ടു കൊടുക്കാം. ഇനി എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒരു ഡ്രിങ്ക് തയ്യാറാക്കി വിരുന്നുകാരൻ ഞെട്ടിക്കുക. ക്യാരറ്റിന് പകരമായി വേറെ ഏതു പഴവർഗം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ നിങ്ങൾക്ക് ഏതാണോ ലഭ്യമായത് അത് ഉപയോഗിച്ചുകൊണ്ട് ഇതുപോലെയുള്ള ഡ്രിങ്ക് തയ്യാറാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.