Making Of Lemon Rice Recipe : ഉച്ചയ്ക്ക് രാത്രിയോ ഏത് നേരം വേണമെങ്കിലും മലയാളികൾക്ക് ചോറ് കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും എന്നാൽ എന്നും കഴിക്കുന്ന ചോറിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നമുക്ക് ഉണ്ടാക്കി നോക്കിയാലോ. വളരെ കൗതുകകരമായ നിറത്തിലും മണത്തിലും രുചിയിലുമുള്ള ചോറ് ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ കുട്ടികളും മുതിർന്നവരും വളരെ ആസ്വദിച്ചു കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക.
ശേഷം കുതിർത്തു വച്ചിരിക്കുന്ന ഒരു കപ്പ് ബസ്മതി അരി അതിലേക്ക് ഇട്ടുകൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക മൂന്ന് കഷണം ഗ്രാമ്പു ചെറിയ കഷണം പട്ട എന്നിവയും ചേർത്ത് വേവിച്ചെടുക്കുക. 80 ശതമാനത്തോളം വെണ്ടാൽ മതിയായിരിക്കും ശേഷം അത് വെള്ളം കളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം അര ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉഴുന്ന് രണ്ട് ടീസ്പൂൺ പരിപ്പ് എന്നിവ നന്നായി മൂപ്പിക്കുക.
ശേഷം അതിലേക്ക് അരക്കപ്പ് കപ്പലണ്ടി ചേർത്ത് കൊടുക്കുക ശേഷം രണ്ട് പച്ചമുളക് കീറിയത് 3 വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. വിശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ കായപ്പൊടി 3 ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിനു ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര എന്നിവയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
മഞ്ഞപ്പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ മൂന്നോ നാലോ ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ചോറ് ഒട്ടും തന്നെ ഉടഞ്ഞു പോകാതെ നോക്കുക. ശേഷം ചെറിയ തീയിൽ വെച്ച് വേണമെങ്കിൽ അടച്ചു വയ്ക്കാവുന്നതാണ് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കുക. എല്ലാം മിക്സ് ആയി വന്നതിനുശേഷം പകർത്തി വയ്ക്കാം രുചിയോടെ കഴിക്കാം. Credit : Shamees kitchen