വീട്ടിലേക്ക് പെട്ടെന്ന് ഏതെങ്കിലും വിരുന്നുകാർ വന്നാൽ നമ്മൾ അവർക്ക് കൊടുക്കുന്ന ജൂസുകളിൽ കൂടുതലും നാരങ്ങ വെള്ളം ആയിരിക്കും. എന്നാൽ നാരങ്ങ വാങ്ങുമ്പോൾ അറിയാം അത് രണ്ട് ദിവസത്തിന് കൂടുതൽ ഫ്രഷായി സൂക്ഷിച്ച് വയ്ക്കാൻ നമുക്ക് സാധിക്കില്ല അപ്പോഴേക്കും അത് പുറത്ത് വയ്ക്കുകയാണെങ്കിൽ ചീഞ്ഞു പോവുകയും ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ അത് ചുരുങ്ങി പോവുകയും ചെയ്യും.
പിന്നീട് എടുക്കുമ്പോൾ നാരങ്ങ വെള്ളം ഒന്നും തയ്യാറാക്കാൻ സാധിക്കാതെ അത് കളയേണ്ടി വരികയാണ് പതിവ്. അതുകൊണ്ടുതന്നെ നമുക്ക് നാരങ്ങ ഒരുപാട് വാങ്ങി വയ്ക്കുന്ന ദിവസമാണെങ്കിൽ അത് കുറെ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ നമുക്ക് സാധിക്കും അതിനു വേണ്ടിയുള്ള ഒരു ഉഗ്രൻ ടിപ്പ് എന്ന് നോക്കാം. ആറുമാസം കാലംവരെ നാരങ്ങ ഫ്രഷായി ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി.
https://youtu.be/MhfyiFEiBVg
അതിനായി ഒട്ടും കേടു ഒന്നുമില്ലാതെ നാരങ്ങ പ്രത്യേകം എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക 70 നാരങ്ങാ ഇട്ടു കൊടുക്കുക. 10 മിനിറ്റ് ശേഷം പുറത്തേക്ക് എടുത്ത് നല്ലതുപോലെ തുണികൊണ്ട് തുടച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം ഇത് സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടി ഒരു പാത്രം എടുക്കേണ്ടതാണ്. കാറ്റുകടക്കാത്ത പാത്രം വേണം എടുക്കുവാൻ ശേഷം നാരങ്ങാ അതിലേക്ക് വെക്കുന്നതിനു കുറച്ചു വെളിച്ചെണ്ണ നാരങ്ങയുടെ പുറം ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക അതിനുശേഷം പാത്രത്തിലേക്ക് ഇറക്കിവെച്ച് സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടു വരാതെ അതുപോലെ തന്നെ ഇരിക്കും എല്ലാവരും ഇതുപോലെ ഇനി നാരങ്ങ സൂക്ഷിച്ചു വയ്ക്കൂ. ആറുമാസ കാലം വരെയും നാരങ്ങ ഒട്ടും തന്നെ ഉണങ്ങി പോകാതെ ഫ്രഷ് ആയിരിക്കും. Video credit : Malayali friend