ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. അതിനുവേണ്ടി എത്ര വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാനും തയ്യാറാണ്. വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ പദാർത്ഥങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും അതുപോലെയുള്ളവ ഒഴിവാക്കുകയാണ് നല്ലത്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല തിളക്കത്തിനും നിറത്തിനും ഏറെ പ്രാധാന്യമുണ്ട്.
മുടികൊഴിച്ചിൽ, താരൻ , നര, മുടി പൊട്ടൽ എന്നീ എല്ലാം കേശ പ്രശ്നങ്ങൾക്കും നമ്മൾ സമീപിക്കാനുള്ളത് പാർലറുകളെയാണ്. ഇവിടെ നിന്ന് ലഭിക്കുന്ന രാസവസ്തുക്കൾ താൽക്കാലിക ആശ്വാസം നൽകുകയും പിന്നീട് അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ശരിയായ പരിപാലനവും ആരോഗ്യമുള്ള ഭക്ഷണശീലവും ഉണ്ടെങ്കിൽ ആരോഗ്യവും സൗന്ദര്യവും ഉള്ള മുടി നമുക്ക് ലഭിക്കും. തലയിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിനായി ശിരസ്സ് മസാജ് ചെയ്യുന്നത് നല്ലതാണ്.
മുടിയിലെ നര അകറ്റാൻ അനവധി പദാർത്ഥങ്ങൾ ലഭ്യമാണ് എന്നാൽ ഇവയ്ക്കൊക്കെ ഉണ്ട്. പ്രകൃതിദത്തമായ രീതിയിൽ ഡൈ നിർമ്മിക്കുകയാണെങ്കിൽ അവ മുടിക്ക് ആരോഗ്യവും തിളക്കവും നൽകുന്നു. വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു പദാർത്ഥമാണ് വെളുത്തുള്ളി. അടുക്കളയിൽ സുലഭമായി ലഭിക്കുന്ന വെളുത്തുള്ളിയുടെ തോലുകൾ ഉപയോഗിച്ച് നമുക്ക് ഡൈ ഉണ്ടാക്കാൻ സാധിക്കും.
ഇങ്ങനെ ഉണ്ടാക്കുന്ന ഡൈ മുടിക്ക് ആരോഗ്യവും നൽകുന്നു നാച്ചുറൽ ആയ നിറവും നൽകുന്നു. ഒരു തവണ ഈ ഡൈ ഉണ്ടാക്കിയാൽ അത് മൂന്നോ നാലോ വട്ടം ഉപയോഗിക്കാം. ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിന്റെയും മനസ്സിന്റെയും പ്രതീകമാണ്. വെളുത്തുള്ളി ഉപയോഗിച്ച് എങ്ങനെ ഡൈ ഉണ്ടാക്കണം എന്നറിയാനായി വീഡിയോ കാണുക.