ഒരു പുതുവർഷം പിറക്കുമ്പോൾ നമ്മളെല്ലാം ആഗ്രഹിക്കുന്നത് അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും സമാധാനത്തിന്റെയും ഈശ്വരനുഗ്രഹത്തിന്റെയും ആയി മാറണമെന്നത്. ഒരു കാരണവശാലും ദുഃഖവും ദുരിതവും കഷ്ടപ്പാടുകളും ഉണ്ടാവാൻ പാടില്ല എന്നത്. നേട്ടങ്ങൾ ഉണ്ടായി ജീവിതം രക്ഷപ്പെടണം എന്ന് ആഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാകുന്നതാണ്.
പുതുവർഷം പിറക്കുന്നതിനു മുൻപായി ചില വഴിപാടുകൾ നടത്തി ആ പ്രസാദം അണിയുകയാണെങ്കിൽ ജീവിതത്തിൽ ഐശ്വര്യങ്ങൾ ഉണ്ടാവും. ഏറ്റവും സാധാരണക്കാർക്ക് പോലും ചെയ്യാൻ കഴിയുന്ന വഴിപാടുകളാണ് പറയുന്നത്. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി സങ്കടങ്ങളും ദുരിതങ്ങളും ഒഴിഞ്ഞ് സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.
ചെയ്യാൻ പോകുന്ന വഴിപാടിനെ കുറിച്ച് മനസ്സിൽ ഒന്ന് സങ്കൽപ്പിച്ചു വേണം അമ്പലത്തിലേക്ക് പോകുവാൻ. ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേരിലായി അടുത്തുള്ള ക്ഷേത്രത്തിൽ ഒരു ഗണപതി ഹോമം ചെയ്യാൻ സാധിക്കുമെങ്കിൽ അത് വളരെ ഉത്തമം ആയിരിക്കും. നിങ്ങളുടെ കുടുംബത്തിൻറെ പേരിൽ ഗണപതി ഹോമത്തിൽ പങ്കാളിയാവുക എന്നതാണ് ഏറ്റവുമാദ്യമായി ചെയ്യേണ്ട കാര്യം.
നമ്മുടെ ജീവിതത്തിൽ നിന്ന് തടസ്സങ്ങൾ മാറി കിട്ടണമെങ്കിൽ ഗണേഷ് പ്രീതി ഉണ്ടാവണം. ഓരോ നാളികേരവും ഓരോരുത്തരുടെയും തലയ്ക്കുഴിഞ്ഞു കൊണ്ടുപോയി ഗണപതി ക്ഷേത്രത്തിൽ ഉടയ്ക്കുക. നാഗ ദൈവങ്ങൾക്ക് മഞ്ഞൾ വാങ്ങിച്ച് സമർപ്പിക്കുക. നാഗ ദൈവങ്ങളെ മറന്നു പോയിട്ട് പിന്നെ എത്ര വഴിപാട് ചെയ്തിട്ടും യാതൊരു കാര്യവുമില്ല. വീടിനടുത്തുള്ള ശിവക്ഷേത്രത്തിലോ വിഷ്ണു ഭഗവാൻറെ അമ്പലത്തിലോ ഈ വഴിപാട് ചെയ്യുക. വിഷ്ണുക്ഷേത്രത്തിൽ ആണെങ്കിൽ ഗൃഹനാഥന്റെ പേരും നാളും പറഞ്ഞുകൊടുത്തു പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തുക മറ്റുള്ളവരുടെ പേരിൽ ആയുർ സൂക്ത പുഷ്പാഞ്ജലി നടത്തുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.