സ്ത്രീകൾക്ക് വളരെയേറെ ബുദ്ധിമുട്ടായിട്ടുള്ള ഒരു ജോലിയാണ് ബാത്റൂം ക്ലീനിങ്. പ്രത്യേകിച്ച് അഴുക്കും കറിയും പിടിച്ച ക്ലോസറ്റും ടൈലുകളും ആണെങ്കിൽ ക്ലീൻ ചെയ്ത് എടുക്കുവാൻ കുറച്ച് ബുദ്ധിമുട്ടേണ്ടതായി വരും. ബാത്റൂം ക്ലീനിങ് വളരെ ഈസി ആക്കാനുള്ള ഒരു എളുപ്പവഴിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. കറയും കരിമ്പനും പിടിച്ച ബാത്റൂം ക്ലോസറ്റുകൾ, കുഴൽ കിണറിലെ വെള്ളം മൂലം ഉണ്ടാകുന്ന കറപിടിച്ച ടൈലുകൾ.
കൈ തൊടാതെ തന്നെ ബാത്റൂം ക്ലോസറ്റുകൾ വൃത്തിയാക്കാനുള്ള ഒരു സൂത്രവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാത്റൂമിലെ കരിമ്പൻ കുത്തിയ ഡോറും, വാഷ്ബേസിനും എങ്ങനെ ക്ലീൻ ചെയ്യാം എന്നും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനായി നമുക്ക് ഒരു സ്പ്രേ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിലേക്ക് പാത്രം കഴുകാൻ ഉപയോഗിക്കുന്ന.
സോപ്പ് ഗ്രേറ്റ് ചെയ്ത് ഇട്ടു കൊടുക്കുക അല്ലെങ്കിൽ ഏതെങ്കിലും ഡിഷ് വാഷ് ആണെങ്കിലും മതി. പിന്നീട് അതിലേക്ക് കുറച്ചു ഷാമ്പു കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് അതിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പ് കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ക്ലീൻ ചെയ്യാനായി ഉപയോഗിക്കാം. കറപിടിച്ച ടൈലുകൾക്ക് മീതെ സ്പ്രേ ചെയ്തുകൊടുത്തു 10 മിനിറ്റോളം റസ്റ്റ് ചെയ്യാൻ അനുവദിക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഒഴിച്ചു കൊടുത്താൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.