ഗ്യാസ് അടുപ്പുകളിൽ പാചകം ചെയ്യുന്നതിന് ആയിരിക്കും കൂടുതലും വീട്ടമ്മമാർക്ക് താൽപര്യം കാരണം ജോലികൾ പെട്ടെന്ന് തന്നെ ചെയ്തുതീരുന്നതാണ് എന്നാൽ പെട്ടെന്ന് ഒരു ദിവസം ഗ്യാസ് തീർന്നു പോവുകയാണെങ്കിലും നിങ്ങൾ എന്തു ചെയ്യും. വിറക് അടുപ്പുകളെ തന്നെ ആശ്രയിക്കേണ്ടതായി വരും എന്നാൽ ഈ വിറക് അടുപ്പ് വളരെ കുറഞ്ഞ സ്ഥലത്ത് തന്നെ വളരെ കുറഞ്ഞ ചെലവിൽ നമുക്ക് തയ്യാറാക്കി നോക്കിയാലോ. അതിനുവേണ്ടി മറ്റൊരാളുടെ സഹായം തേടേണ്ട ആവശ്യമില്ല.
വീട്ടമ്മമാർക്ക് തന്നെ ഒറ്റയ്ക്ക് അടുപ്പ് ഉണ്ടാക്കാവുന്നതേയുള്ളൂ. അതിനായി നമുക്ക് പ്രധാനമായും ആവശ്യമുള്ളത് ഒരു ചെടിച്ചട്ടിയും അതുപോലെ ഇരുമ്പിന്റെ ഒരു പെയിന്റ് ഡപ്പയുമാണ്. ആദ്യം തന്നെ ചെടിച്ചട്ടി എടുക്കുക ശേഷം അതിന്റെ താഴെവശത്തായി ചെറിയ ഒരു ഹോൾ ഇട്ടു കൊടുക്കുക അതിനുശേഷം ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് പെയിന്റിന്റെ ഡബ്ബ ഇറക്കി വയ്ക്കുക.
ഡബ്ബയും ചെടിച്ചട്ടിയുടെ അടിവശത്ത് ഉണ്ടാക്കിയ ഒരു ഹോള് അതിലും ഉണ്ടാക്കുക. അതുപോലെ പെയിന്റ് ഡപ്പയുടെ അടിഭാഗം മുറിച്ചു മാറ്റുക. ശേഷം അതിന് ചുറ്റുമായി മെറ്റൽ കഷ്ണങ്ങൾ ഇട്ടുകൊടുക്കുക. ശേഷം മുകളിലായി ഗ്യാസ് അടുപ്പിന്റെ മുകളിൽ വയ്ക്കുന്ന സ്റ്റാൻഡ് ഉറപ്പിച്ചു വെക്കുക.
അടുപ്പ് റെഡി ഇനി വളരെ എളുപ്പത്തിൽ തന്നെ പാചകം തുടരാം പുറത്തുകൂടി ഇട്ടിരിക്കുന്ന ഹോളിലൂടെ നമുക്ക് വിറകും സാധനങ്ങളും കയറ്റി കൊടുത്ത് കത്തിക്കാവുന്നതാണ് മുകളിൽ പാചകം ചെയ്യേണ്ട പാത്രവും വയ്ക്കാം ഇനി വളരെ എളുപ്പത്തിൽ തന്നെ അടുപ്പിന്റെ പണി എല്ലാവരും ഇതുപോലെ ചെയ്തു തീർക്കും. ഇത് നിങ്ങൾക്ക് എവിടേക്ക് വേണമെങ്കിലും മാറ്റി വയ്ക്കാവുന്നതാണ്. Video credit : Vichus vlogs