Tasty Soft Appam making Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റിന് അപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. നല്ലതുപോലെ സോഫ്റ്റ് ആയ അപ്പമാണെങ്കിൽ എത്ര വേണമെങ്കിലും കഴിച്ചു കൊണ്ടിരിക്കാം. എങ്ങനെയാണ് നല്ല പെർഫെക്ട് ആയി അപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
ശേഷം അതിലെ വെള്ളമെല്ലാം തന്നെ വാർത്ത് കളയുക. ശേഷം ഒരു കപ്പ് കരിക്ക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം മുക്കാൽ കപ്പ് ചോറ് ചേർത്ത് കൊടുക്കുക. അടുത്തതായി മധുരത്തിന് ആവശ്യമായ മൂന്ന് ടീസ്പൂൺ പഞ്ചസാര. അടുത്തതായി വെള്ളം ചേർക്കുന്നതിനു പകരം കരിക്കിൻ വെള്ളം ചേർത്ത് കൊടുക്കുക. പകർത്തി വെക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഈസ്റ്റ് എവിടെയും കട്ട പിടിക്കാതെ ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി ഒരു അഞ്ചു മിനിറ്റ് എങ്കിലും നിർത്താതെ ഇളക്കി കൊടുക്കുക. അതിനുശേഷം മാവ് പറഞ്ഞു പൊന്തി വരാനായി അടച്ചു മാറ്റി വയ്ക്കുക. രാത്രിയിലാണ് മാവ് തയ്യാറാക്കുന്നത് എങ്കിൽ രാവിലെ നോക്കുമ്പോൾ നല്ല പതഞ്ഞു പൊന്തിയിരിക്കും.
അല്ലാത്തവർ ആണെങ്കിൽ എട്ടോ ഏഴോ മണിക്കൂർ കൊണ്ട് മാവ് നന്നായി പതഞ്ഞു പൊന്തും. മാവ് നന്നായി പതഞ്ഞു പൊന്തി വരുന്നതിനു ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം മാവിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി ആവശ്യത്തിന് അതിലേക്ക് ഒഴിച്ച് കൊടുത്ത് ചുറ്റിക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. അപ്പം പാകമായ ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. വിവരങ്ങൾക്ക് വീഡിയോ കാണുക. video credit : Shamees Kitchen