ബദാം ഓയിൽ ഉണ്ടാക്കാൻ ഇനി വളരെ എളുപ്പം. വെളിച്ചെണ്ണ മാത്രം മതി.

വരാം നമ്മുടെ ശരീരത്തിന് എത്രയധികം പോഷകമൂല്യമുള്ള ഒന്നാണ് എന്ന് നമുക്ക് നന്നായിട്ട് അറിയാം. അതുപോലെ ബദാമിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയും നമുക്ക് നന്നായിട്ട് അറിയാം അതുകൊണ്ടുതന്നെ ബദാം ദിവസവും ഭക്ഷണത്തോടൊപ്പം ശീലമാക്കുന്നത് വളരെയധികം നല്ല കാര്യമാണ്. അതിൽ തന്നെ വരാം ഓയിൽ നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് കേശ വർദ്ധനവിനും ശരീരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും എല്ലാം വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ബദാം ഓയിൽ.

എന്നാൽ വിപണികളിൽ എല്ലാം തന്നെ വാങ്ങാൻ പോയാൽ അറിയാൻ സാധിക്കും. വലിയ വില കൊടുത്തു വേണം ബദാംഓയിൽ വാങ്ങിക്കാൻ എന്നാൽ വീട്ടിൽ ബദാം കുരുവിൽ നിന്നും അതിന്റെ പാല് എടുത്ത് ഓയിൽ തയ്യാറാക്കുക എന്ന് പറയുന്നത് വളരെ ചിലവ് ചെറിയ കാര്യം കൂടിയാണ് അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ എപ്പോഴും ഉള്ള വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ബദാം ഓയിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു പത്ത് ബദാം എടുക്കുക ശേഷം അത് ചെറുതായി ചതക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം എണ്ണ ചൂടായി വരുമ്പോൾ ചതച്ചത് ഇട്ടുകൊടുക്കുക. അതിനുശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക.

എണ്ണയുടെ നിറമെല്ലാം മാറി ചെറിയ ബ്രൗൺ കളർ ആയി വരുമ്പോൾ ഓഫ് ചെയ്യുക അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക ശേഷം അരിപ്പ കൊണ്ട് അരിച്ച് എണ്ണ മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വക്കുക. അതിനുശേഷം എണ്ണ ഉപയോഗിക്കാവുന്നതാണ് ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുമെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്നതല്ലേ നല്ലത്. എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *