Making Banana Fry In Traditional Way : എണ്ണ പലഹാരങ്ങളിൽ കൂടുതൽ ആളുകളൊക്കെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ളത് പഴംപൊരി ആയിരിക്കും എണ്ണപ്പലഹാരം ആയതുകൊണ്ട് തന്നെ പല ആളുകളും അമിതമായി അത് കഴിക്കുന്നത് ആരോഗ്യപരമായിട്ടുള്ള പല പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ തന്നെ അധികം എണ്ണയൊന്നും കുടിക്കാത്ത തനി നാടൻ പഴംപൊരി നമുക്ക് വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക.
അതിലേക്ക് ഒന്നര കപ്പ് മൈദ ചേർക്കുക ശേഷം ഒന്നര ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് റവ എടുക്കുക. ശേഷം അത് മിക്സിയിൽ ചെറുതായി കറക്കിയതിനു ശേഷം അതിലേക്ക് ചേർത്ത് കൊടുക്കുക ഒരു നുള്ള് ഏലയ്ക്കാ പൊടിച്ചത് ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക.
പഞ്ചസാര പൊടിച്ചു പൊടിക്കാതെയോ ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒരുപാട് ലൂസ് അല്ലാത്ത എന്നാൽ ഒരുപാട് കട്ടിയല്ലാത്ത മാവ് തയ്യാറാക്കുക. അതിനുശേഷം ഈ മാവ് പൊന്തി വരാൻ വേണ്ടി നമുക്ക് വേണമെങ്കിൽ സാധാരണ ചേർക്കുന്നത് പോലെ ബേക്കിംഗ് സോഡ ചേർത്തു കൊടുക്കാം.
ഇല്ലായെങ്കിൽ നിങ്ങൾക്ക് രണ്ടോ മൂന്നോ ടീസ്പൂൺ ദോശമാവ് ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ച് സമയം അടച്ചു മാറ്റി വയ്ക്കുക. ഈ സമയം കൊണ്ട് നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം ഒരുപാട് കനം കുറവ് അല്ലാത്ത രീതിയിൽ നീളത്തിൽ മുറിക്കുക. അതിനുശേഷം മാവ് തയ്യാറായി കഴിയുമ്പോൾ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഓരോ പഴം എടുത്ത് മാവിൽ മുക്കി എണ്ണയിൽ പൊരിക്കുക. ഇതുപോലെ എല്ലാ തയ്യാറാക്കി കഴിക്കൂ.