Making Of Cauliflower Pepper Fry : വളരെയധികം രുചികരമായ പച്ചക്കറികളിൽ ഒന്നാണ് കോളിഫ്ലവർ. കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ട് ഫ്രൈയും അതുപോലെ തന്നെ കറികളും എല്ലാവരും ഉണ്ടാക്കുന്നതാണ്. നല്ല സോഫ്റ്റ് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ വളരെ നല്ല കോമ്പിനേഷനാണ് കോളിഫ്ലവർ കറി. ഇവിടെ കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പുതിയ റെസിപ്പി പരിചയപ്പെടാം. കുരുമുളകിട്ട കോളിഫ്ലവർ ഫ്രൈ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 250 ഗ്രാം കോളിഫ്ലവർ ചെറിയ കഷണങ്ങളാക്കി മുറിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അതിലേക്ക് രണ്ട് ഏലക്കായ ഒരു ചെറിയ കഷണം പട്ട മൂന്ന് ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുത്ത് വറുത്തെടുക്കുക. ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ നല്ലജീരകം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. നല്ലതുപോലെ കുറുകി വരുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് രണ്ടര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് ഇളക്കിയെടുക്കുക. നല്ലതുപോലെ ഡ്രൈ ആയി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇറക്കി വയ്ക്കാം. രുചിയോടെ കഴിക്കാം. Credit : Shamees Kitchen