Making Coconut Egg curry : വളരെ രുചികരമായ രീതിയിൽ മുട്ടക്കറി ഇനി തയ്യാറാക്കാം. മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു കറുവപ്പട്ട രണ്ട് ഗ്രാമ്പൂ എന്നിവ ചേർത്ത് ചൂടാക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ട് പച്ചമുളകും ചേർത്ത് കൊടുക്കുക.
ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക തക്കാളി നല്ലതുപോലെ വെന്ത് പാകമാകുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ഇതേ സമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത് 8 അണ്ടിപ്പരിപ്പ് അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം അത് പാനിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി. അതിലേക്ക് പാകത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക .
ശേഷം നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. മുട്ടക്കറിയുടെ ഗ്രേവി കുറുകി വരുന്ന പരുവം ആകുമ്പോൾ മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. എത്രയും എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കാൻ പറ്റിയ മുട്ടക്കറിയുടെ റെസിപ്പി എല്ലാവരും ചെയ്തു നോക്കാൻ മറക്കരുത്. രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും തയ്യാറാക്കൂ.
One thought on “തേങ്ങ അരച്ച തനി നാടൻ മുട്ട ഗ്രേവി. മുട്ടക്കറി ഇതുപോലെ തയ്യാറാകൂ. | Making Coconut Egg curry”