വെറും 10 മിനിറ്റിൽ തയ്യാറാക്കാം മീനില്ലാത്ത നല്ല ഉഷാറ് മീൻ കറി. | Making Coconut Fish Curry

Making Coconut Fish Curry : ഇനി മീൻ ഇല്ലെങ്കിലും എല്ലാവർക്കും മീൻ കറി തയ്യാറാക്കാം. എങ്ങനെയാണ് ഈ വ്യത്യസ്തമായിട്ടുള്ള മീൻ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺഉലുവ,

ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് ചൂടാക്കുക ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ നാല് പച്ചമുളക് ചേർത്ത് കൊടുക്കുക ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് ഉപ്പ് ചേർത്ത് തക്കാളി നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും മൂന്ന് ചുവന്നുള്ളിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

തക്കാളി വെന്തു കഴിയുമ്പോൾ അരച്ചത് ചേർത്തു കൊടുക്കുക ശേഷം ചൂടാക്കി എടുക്കുക. അരപ്പ് നല്ലതുപോലെ ചൂടാകുമ്പോൾ കറിവേപ്പിലയും ആവശ്യത്തിന് വെള്ളവുംകുടംപുളിയോ അല്ലെങ്കിൽ പുളി വെള്ളമോ ഒഴിച്ച് തിളപ്പിക്കുക. അടച്ചുവെച്ച് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കി ഇറക്കി വയ്ക്കുക. അതിനുശേഷം കടുകും കുറച്ച് ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക.