മലയാളികൾക്ക് എല്ലാവർക്കും കഴിക്കാൻ വളരെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് മീൻ. മീനിന്റെ പലതരത്തിലുള്ള വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും വലിയ ആകാംക്ഷയാണ്. പച്ച മീൻ കഴിക്കുന്നതുപോലെ തന്നെയാണ് ഉണക്കമീനോടും ആൾക്കാർക്കുള്ള പ്രിയം. ചോറിന് എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും ഒരു ഉണക്കമീൻ വറുത്തത് ഉണ്ടെങ്കിൽ അത് മാത്രം കൂട്ടി എത്രവേണമെങ്കിലും ചോറുണ്ണാം.
എന്നാൽ ഈ ഉണക്കമീൻ കടകളിൽനിന്ന് വിശ്വസിച്ച് വാങ്ങുന്നത് എങ്ങനെയാണ്. ഇന്നത്തെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വാർത്തകളാണ് ദിനംപ്രതി നാം കാണുന്നത്. അതുകൊണ്ടുതന്നെ ഉണക്കമീൻ കടകളിൽനിന്ന് വാങ്ങുന്നതിന് എല്ലാവർക്കും ഒരു മടി കാണും. അതുകൊണ്ടുതന്നെ ഇനി എല്ലാവർക്കും വീട്ടിൽ ഉണക്കമീൻ തയ്യാറാക്കാം.
ഫ്രിഡ്ജ് ഉണ്ടെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ ഉണക്കമീൻ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഉണക്കമീൻ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഉണക്കമീൻ ആക്കേണ്ട മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക. ശേഷം നല്ല അടപ്പുറപ്പുള്ള ഒരു പാത്രം എടുക്കുക. പ്ലാസ്റ്റിക് പാത്രം എടുക്കാവുന്നതാണ്. ശേഷമതിലേക്ക് കുറച്ച് കല്ലുപ്പ് വിതറി ഇടുക അതിനു മുകളിലായി മീൻ നിരത്തി വയ്ക്കുക വീണ്ടും അതിനു മുകളിൽ കല്ലുപ്പ് വിതറുക.
അതിനുശേഷം ഫ്രിഡ്ജിലേക്ക് വയ്ക്കുക. ഒരു ദിവസത്തിനുശേഷം പുറത്തേക്കെടുത്ത് അതിൽ കാണുന്ന വെള്ളം കളയുക. ശേഷം വീണ്ടും കല്ലുപ്പ് വിതറുക. പാത്രത്തിൽ വെള്ളം കാണുന്ന സമയത്തെല്ലാം വെള്ളം കളഞ്ഞ് കല്ലുപ്പ് വിതറേണ്ടതാണ്. ഒരാഴ്ച കൊണ്ട് തന്നെ ഉണക്കമീൻ തയ്യാറാക്കി കിട്ടും. ഇത് കറിക്കോ മറ്റോ ഉപയോഗിക്കുന്നതിനു മുൻപായി കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വയ്ക്കേണ്ടതാണ്. Video Credit : infro tricks