Hotel Style Parotta Salna Recipe : പൊറോട്ടക്കും ചപ്പാത്തിക്കും വളരെ രുചികരമായ രീതിയിൽ നമുക്ക് ഒരു കറി തയ്യാറാക്കി നോക്കിയാലോ വളരെയധികം ഫേമസ് ആയ സാൾന തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പു ഒരു ചെറിയ കഷ്ണം പട്ട അതുപോലെ തന്നെ ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് നന്നായി മൂപ്പിക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം രണ്ട് സവാള വളരെ കനം കുറഞ്ഞ രീതിയിൽ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക രണ്ട് പച്ചമുളകും ചേർത്ത് സവാള നന്നായി വഴറ്റിയെടുക്കുക സവാളയുടെ നിറം മാറി വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തക്കാളി നന്നായി വേവിച്ചെടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. ഒരുമിക്സിയുടെ ജാറിലേക്ക് കുറച്ച് തേങ്ങ ചിരകിയത് കൊടുക്കുക .
അതോടൊപ്പം 6 കശുവണ്ടിയും ചേർത്ത് വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. അടച്ചുവെച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക ഭാഗമായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർത്തു കൊടുക്കുക. പ്രധാനമായി ഒരു ടീസ്പൂൺ മുളക് മൂപ്പിച്ചെടുത്തതും കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. Shamees kitchen