Making Easy Dal Curry For Chapapthi and Rice : വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പരിപ്പ് കറിയുടെ റെസിപ്പി നോക്കിയാലോ ഈ പരിപ്പ് കറി വളരെ എളുപ്പത്തിൽ നമുക്ക് കുക്കറിൽ തയ്യാറാക്കാം. ഇങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു കപ്പ് പരിപ്പ് എടുക്കുക അതിലേക്ക് കാൽ കപ്പ് ചെറുപയർ പരിപ്പ് ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക .
അതിനുശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ടു പച്ചമുളകും രണ്ട് വെളുത്തുള്ളി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കുക. ആ പരിപ്പ് വേവിക്കാൻ എത്ര വിസിൽ എടുക്കുന്നുവോ അത്രയും നോക്കി വെക്കുക.
പരിപ്പ് നല്ലതുപോലെ ഭാഗമായതിനു ശേഷം കുക്കർ തുറന്ന് അതിലെ പച്ചമുളക് വെളുത്തുള്ളിയും തക്കാളിയും നല്ലതുപോലെ ഉടച്ചു കൊടുക്കുക അതിനുശേഷം പകർത്തി വയ്ക്കുക. അടുത്തതായി ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് രണ്ട് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അര ടീസ്പൂൺ ജീരകം രണ്ട് വറ്റൽമുളക് കുറച്ചു കറിവേപ്പില ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം പരിപ്പ് കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. രുചികരമായ പരിപ്പ് കറി തയ്യാർ ഇനി ഇതുപോലെ എല്ലാവരും തയ്യാറാക്കുക.