മുട്ടയും ഓയിലും വേണ്ട.. ഇനി എത്ര വേണമെങ്കിലും കഴിക്കാം ഈ അടിപൊളി മയോണൈസ്. | Making Mayonnaise Without Egg And Oil

Making Mayonnaise Without Egg And Oil : എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് മയോണൈസ്. ഗ്രിൽഡ് ചിക്കന്റെ കൂടെയും ഷവർമയുടെ കൂടെയും എല്ലാം മയോണൈസ് കഴിക്കാൻ വളരെയധികം രുചികരമാണ്. ബേക്കറികളിൽ നിന്നും വാങ്ങുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും തന്നെ മയോണൈസ് നിർബന്ധമായും ഉണ്ടായിരിക്കും.

എന്നാൽ ഇവ ആരോഗ്യത്തിന് അധികം കഴിക്കുന്നത് നല്ലതല്ല താനും. കടകളിൽനിന്ന് വാങ്ങുന്ന ഇത്തരം സാധനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടകാരികളായ ബാക്ടീരിയകളെ നമ്മൾ കാണാതെ പോകരുത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സഹായകരമാകുന്ന എത്ര വേണമെങ്കിലും കഴിക്കാൻ സാധിക്കുന്ന ഒരു മയോണൈസ് ഇനി വീട്ടിൽ തയ്യാറാക്കാം.

ഇതിനായി മുട്ടയോ ഓയിലോ ഒന്നും വേണ്ട. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് കപ്പലണ്ടി പരിപ്പ് എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ഒരു 10 മിനിറ്റ് വെച്ചാൽ മതിയായിരിക്കും. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാനീര് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് കുതിരാൻ വച്ചിരിക്കുന്ന കപ്പലണ്ടി പരിപ്പ് ചേർക്കുക. ശേഷം ഇവയെല്ലാം കൂടി ചേർത്ത് ഒരു നാലു മിനിറ്റ് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക വേണം അരച്ചെടുക്കാൻ. കുറഞ്ഞത് നാലു മിനിറ്റിനു ശേഷം മിക്സിയുടെ തുറന്നു നോക്കുമ്പോൾ വളരെ രുചികരമായ മയോണൈസ് തയ്യാറായിരിക്കുന്നത് കാണാം. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അവശ്യനുസരണം കഴിക്കാവുന്നതാണ്. Video Credit : Leaf kerala

Leave a Reply

Your email address will not be published. Required fields are marked *