എന്തൊക്കെ ചെയ്തിട്ടും താരനും മുടികൊഴിച്ചിലും മാറുന്നില്ലേ. ഒരു രൂപ പോലും ചെലവില്ലാത്ത ഈ ഷാമ്പു നിങ്ങൾ ഉപയോഗിക്കുക എല്ലാം ഇതോടെ മാറും. | Making Homemade Shampoo

Making Homemade Shampoo : നമ്മുടെ തലമുടിയുടെ ആരോഗ്യം നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ തലമുടി കൊഴിയുന്നതിനും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നതിനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ് പ്രത്യേക ഇന്നത്തെ കാലാവസ്ഥയിൽ. പലതരത്തിലുള്ള മുടിയെ സംരക്ഷിക്കുന്ന തരത്തിൽ ക്രീമുകൾ ഷാമ്പുകൾ എന്നിവയെല്ലാം തന്നെ ലഭ്യമാണ്. എന്നാൽ അതിലെല്ലാം തന്നെ നമുക്ക് വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കില്ല.

അതുകൊണ്ട് തന്നെ നമുക്ക് ഒരു രൂപ പോലും ചെലവില്ലാത്ത രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഷാമ്പു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പറയാം. അതിനായി പത്തോ ഇരുപതോ ചെമ്പരത്തിയുടെ ഇലകൾ എടുക്കുക നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് കുറച്ച് കഞ്ഞിവെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക ഇത് വേണമെങ്കിൽ നിങ്ങൾക്ക് ഒരു വൃത്തിയുള്ള തുണിയിൽ ഒഴിച്ച് കൈകൊണ്ട് പിഴിഞ്ഞ് നല്ലതുപോലെ അരിച്ചു എടുക്കാം. അങ്ങനെയാണെങ്കിൽ ചെമ്പരത്തി ഇലയുടെ ചെറിയ തരികളൊന്നും തന്നെ നമ്മുടെ തലമുടിയിൽ പറ്റില്ല. ഇല്ലെങ്കിൽ ഇതേ രീതിയിൽ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

കുളിക്കുന്ന സമയത്ത് കുറച്ചു കയ്യിലെടുത്ത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം കുറച്ച് സമയം മസ്സാജ് ചെയ്ത് കഴിഞ്ഞ് ഉടനെ കഴുകി കളയുക. തണുപ്പ് പ്രശ്നമായിട്ടുള്ള വരാണെങ്കിൽ അഞ്ച് മിനിറ്റ് മസാജ് ചെയ്ത് കഴുകി കളയാവുന്നതാണ്. ഇതുപോലെ ചെയ്താൽ തലമുടിയുടെ പ്രശ്നങ്ങളെ ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *