ഇനി ആർക്കുവേണമെങ്കിലും പൊറോട്ട എളുപ്പത്തിൽ തയ്യാറാക്കാം. ഈ ട്രിക്ക് ചെയ്തു നോക്കൂ. | Making Layered Soft Parotta

Making Layered Soft Parotta : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ പൊറോട്ടയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. അടിക്കാതെ വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റിയ പൊറോട്ടയുടെ റെസിപ്പി നോക്കാം. ഇത് തയ്യാറാക്കുന്നതിനായി അരക്കിലോ മൈദ ആദ്യം തന്നെ എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അരക്കപ്പ് പാലു ചേർത്തു കൊടുക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷമതിലേക്ക് എടുത്തു വച്ചിരിക്കുന്ന മൈദ ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.

അതോടൊപ്പം മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഏതെങ്കിലും വൃത്തിയുള്ള ഒരു മേശയിൽ ഇട്ട് കൈകൊണ്ട് 10 മിനിറ്റ് എങ്കിലും നന്നായി മാവ് കുഴച്ചെടുക്കുക. സമയം കുഴയ്ക്കുന്നുവോ അത്രയും മാവ് നന്നായി സോഫ്റ്റ് ആയി കിട്ടുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് എണ്ണ തേച്ചുപിടിപ്പിച്ച് അതിലേക്ക് മാവ് വയ്ക്കുക മാവിന്റെ മുകളിലും കുറച്ച് എണ്ണ തേച്ചു കൊടുക്കുക ശേഷം ഒരു തുണി കൊണ്ടോ അല്ലെങ്കിൽ ഒരു കവർ കൊണ്ടോ മൂടി വയ്ക്കുക. അഞ്ചുമണിക്കൂർ നേരത്തേക്ക് മൂടി വയ്ക്കേണ്ടതാണ് അപ്പോൾ മാത്രമേ നല്ല സോഫ്റ്റ് ആയി കിട്ടുകയുള്ളൂ.

അടുത്തതായി മാവ് എടുത്ത് അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം രണ്ട് കയ്യിലും കുറച്ച് എണ്ണ തേച്ചതിനുശേഷം എല്ലാം ഉണ്ടയുടെ മുകളിലും തേച്ചുപിടിപ്പിച്ച് അതും 15 മിനിറ്റ് നേരത്തേക്ക് മൂടി വയ്ക്കുക. ശേഷം ഓരോ ബോളും എടുത്ത് എണ്ണ തേച്ച കൈകൊണ്ട് നല്ലതുപോലെ പരത്തിയെടുക്കുക. കഴിക്കാൻ അറിയുന്നവർക്ക് അങ്ങനെ ചെയ്യാറില്ലെങ്കിൽ കൈകൊണ്ട് വളരെ കനം കുറച്ച് നല്ലതുപോലെ നീട്ടി പരത്തിയെടുക്കുക.

ശേഷം അതിന്റെ മുകളിൽ കുറച്ച് മൈദ പൊടി ഇട്ടു കൊടുക്കുക. ശേഷം രണ്ട് ഭാഗത്ത് നിന്നും നടുവിലേക്ക് ആയി മാവ് ചേർത്തു കൊണ്ടുവരുക. ഇപ്പോൾ ഒരു നീളത്തിൽ പൊറോട്ടയുടെ മാവ് കിട്ടിയിരിക്കും ശേഷം അത് കയ്യിൽ വട്ടത്തിൽ ചുറ്റി എടുക്കുക. എല്ലാം ഇതുപോലെ തന്നെ തയ്യാറാക്കി വെച്ചതിനുശേഷം 10 മിനിറ്റ് നേരത്തേക്ക് ഇതെല്ലാം മാറ്റിവയ്ക്കുക. അതിനുശേഷം ഓരോന്നും എടുത്ത് നല്ലതുപോലെ പരത്തിയെടുക്കുക. സാധാരണ ചുട്ടെടുക്കുന്നതുപോലെ ചുട്ടെടുക്കുക. മീഡിയം തീയിൽ വെച്ച് ചുട്ടെടുക്കേണ്ടതാണ്. എല്ലാം പൊറോട്ടയും ഒന്നിനുമുകളിൽ ഒന്നായി വെച്ച് ചെറിയ ചൂടോടുകൂടി വശങ്ങളിൽ നിന്നും തട്ടി കൊടുക്കുക. പെർഫെക്റ്റ് പൊറോട്ട ഇതുപോലെ തയ്യാറാക്കു.

Leave a Reply

Your email address will not be published. Required fields are marked *