Making Of Tasty Chakka Ada : ഇതുപോലെ ഒരു ചക്ക നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ട് ഉണ്ടാകില്ല. ചക്ക ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ഒരു അട തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 400 ഗ്രാം ചക്ക കുരുകളഞ്ഞ് എടുത്ത് വയ്ക്കുക ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ അരച്ചു മാറ്റി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ശർക്കര ഇട്ടുകൊടുക്കുക ഒരു കപ്പ് ശർക്കരയോളം ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ ആലിയിചിച്ചു എടുക്കുക. ശർക്കര അലിഞ്ഞു വന്നു കഴിയുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന ചക്ക ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക അതോടൊപ്പം 4 ഏലക്കായ കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ചക്ക നല്ലതുപോലെ ഡ്രൈ ആയി വരുന്നത് വരെ എനിക്ക് യോജിപ്പിക്കുക. നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ പകർത്തി വയ്ക്കുക
അടുത്തതായി മറ്റൊരു പാത്രം ചൂടാക്കി ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് രണ്ടു നുള്ള് ഉപ്പ് ചേർക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുത്ത കൈവിടാതെ ഇളക്കി കൊടുക്കുക കൊണ്ടിരിക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുക്കേണ്ടതാണ് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി ചെറിയ ചൂടോടുകൂടി തന്നെ കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക.
5 മിനിറ്റ് എങ്കിലും നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ് അടുത്തതായി ഉണ്ടാക്കുന്നതിനുവേണ്ടി വാഴയില എടുക്കുക. ശേഷം അതിലേക്ക് ആദ്യം തയ്യാറാക്കി വെച്ച മാവ് കൈകൊണ്ട് ചെറിയ ഉരുളയായി ഉരുട്ടി ഇലയുടെ നടുവിൽ വെച്ച് വശങ്ങളിലേക്ക് പരത്തി എടുക്കുക. ശേഷം അതിന് നടുവിലായി തയ്യാറാക്കിവെച്ച ഫില്ലിംഗ് വെച്ചുകൊടുത്ത് അടയ്ക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കുക അതിനുശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കുക. Credit: Shamees kitchen