Making Of Soft Egg Maida Appam : ചൂട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ പലഹാരമായും രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാനുള്ള വിഭവമായും ഒരുപോലെ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പിയാണ് പരിചയപ്പെടാൻ പോകുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി നാലു മുട്ടയെടുക്കുക ശേഷം അതിന്റെ മഞ്ഞ കരുവും വെള്ളയും. ശേഷം മഞ്ഞ കരിവിലേക്ക് 6 ടീസ്പൂൺ മൈദ പൊടി ചേർക്കുക.
ശേഷം അതിലേക്ക് 6 ടീസ്പൂൺ ചൂടായ പാലു ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി മുട്ടയുടെ വെള്ളയിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക ശേഷം. ബീറ്റർ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക അതിനിടയിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കുറേശ്ശെയായി ചേർത്തുകൊടുത്ത ബീറ്റ് ചെയ്യുക നല്ല പഞ്ഞി പോലെ പൊന്തി വരേണ്ടതാണ്.
മുട്ടയുടെ വെള്ള നല്ലതുപോലെ പൊന്തി വന്നതിനുശേഷം അതിലേക്ക് വളരെ കുറച്ച് മാത്രം ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്ത് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് മുട്ടയുടെ മഞ്ഞ നേരത്തെ മിക്സ് ചെയ്തു വെച്ചത് ഒഴിച്ചുകൊടുക്കുക ശേഷം കുറേശ്ശെയായി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
അടുത്തതായി ഒരു പാൻ എടുത്ത് കുറച്ച് നെയ്യ് ആ പാത്രത്തിൽ ഉള്ളിലായി നന്നായി തേച്ചുപിടിപ്പിക്കുക ശേഷം തയ്യാറാക്കിയ മാവ് അതിലേക്ക് ഒഴിച്ച് വയ്ക്കുക. അടുത്തതായി ഒരു ദോശ പാൻ എടുക്കുക ശേഷം അത് നന്നായി ചൂടാക്കുക ചൂടായി വരുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച് പാത്രം വെച്ച് നന്നായി അടച്ചു വയ്ക്കുക ശേഷം മീഡിയം ഫ്രെയിമിൽ ഒരു 15 മിനിറ്റോളം നന്നായി ചൂടാക്കുക. ഇപ്പോൾ നല്ല രീതിയിൽ പൊന്തിവന്നിരിക്കുന്ന അപ്പം നിങ്ങൾക്ക് കാണാൻ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് എടുക്കുക. Credit : Mia kitchen