Making Of Fish Fry With Spicy Masala : ഇനി എല്ലാവർക്കും വീട്ടിൽ വെറുതെ മീനു ഉണ്ടാക്കണ്ട റസ്റ്റോറന്റ് സ്റ്റൈൽ ഉണ്ടാക്കാം. ഇതുപോലെ നിങ്ങൾ കഴിച്ചു നോക്കൂ വളരെ ടേസ്റ്റി ആയിരിക്കും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം . ഇതിനായി 10 വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചി 10 ചുവന്നുള്ളി എരുവിന് ആവശ്യമായ കാശ്മീരി മുളക് കുറച്ച് സമയം വെള്ളത്തിൽ മുക്കിവെച്ചത്.
കുറച്ചു കറിവേപ്പില അര ടീസ്പൂൺ പെരുംജീരകം എന്നിവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി ആവശ്യമായ കുരുമുളകുപൊടിയും കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ഒന്നര ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അത് പൊരിക്കാനായി വൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക നന്നായി തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റിവെക്കേണ്ടതാണ് മാത്രമല്ല കുറച്ചു മസാല അതിൽ നിന്നും മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിന് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീൻ ഓരോന്നും പൊരിച്ച് എടുക്കുക. ശേഷം മാറ്റിവെക്കുക .
അതേ എണ്ണയിലേക്ക് മാറ്റിവച്ചിരിക്കുന്ന മസാല ചേർത്ത് നല്ലതുപോലെ ചൂടാക്കുക. നന്നായി ചൂടായി വരുമ്പോൾ കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുത്ത് ഗ്രേവി പരുവത്തിൽ ആക്കുക കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കാവുന്നതാണ്. അതുകഴിഞ്ഞ് മീൻ അതിലേക്ക് ഇട്ട് നല്ലതുപോലെ മസാലയിൽ പൊതിഞ്ഞെടുത്ത് കോരി മാറ്റുക. ഇതുപോലെ നിങ്ങൾ തയ്യാറാക്കൂ.