വീട്ടിൽ തന്നെ ഇനി കംഫർട്ട് ഉണ്ടാക്കാം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറത്തിൽ ഇനി വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കി എടുക്കാം.

എല്ലാവരും തന്നെയും വസ്ത്രങ്ങൾ കഴുകുമ്പോൾ വളരെയധികം സുഗന്ധം പരത്തുന്ന സോപ്പുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. സോപ്പുകൾ ഉപയോഗിച്ചുകൊണ്ട് വസ്ത്രം കഴുകിയതിനുശേഷം സാധാരണ എല്ലാവരും വസ്ത്രത്തിൽ മണം ഉണ്ടാകുന്നതിന് പലതരത്തിലുള്ള സുഗന്ധം പരത്തുന്ന കംഫോർട്ടുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും. ഇതുപോലെയുള്ള കംഫർട്ട് ഉണ്ടാക്കിയെടുക്കാൻ ഇനി വളരെയധികം എളുപ്പമാണ്. ഇതിനായി ആരും തന്നെ ഇനി കടകളിലേക്ക് പോയി വാങ്ങി വരേണ്ടതില്ല.

ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ കോൺഫ്ലവർ പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കിയെടുക്കുക ഒട്ടും തന്നെ കട്ടകൾ ഉണ്ടായിരിക്കരുത്. അതിനുശേഷം ഗ്യാസ് ഓൺ ചെയ്ത് പാത്രം അതിലേക്ക് വയ്ക്കുക. ശേഷം ചെറിയ തീയിൽ വെച്ച് നല്ലതുപോലെ ചൂടാക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക ശേഷം കുറുകി വരുമ്പോൾ പകർത്തി ഇറക്കി വയ്ക്കുക.

https://youtu.be/cG8_cRjDyAw

ഒരുപാട് കട്ടയായി പോകാതെ കുറുക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം നന്നായി ചൂടാറാനായി മാറ്റിവയ്ക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ വിനാഗിരി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. അതിനുശേഷം ഒന്നോ രണ്ടോ ടീസ്പൂൺ ഗ്ലിസറിൻ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലെ നല്ല മണം ഉണ്ടാകുന്നതിന് ഏതെങ്കിലും ഒരു എസ്സൻസ് ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഒരു ചേർത്തു കൊടുക്കാം എങ്കിലും വളരെ നല്ല സുഗന്ധം ഉണ്ടാകുന്നത് പുൽതൈലം ആണ്. ഇത് ഒന്നോ രണ്ടോ തുള്ളി ചേർത്തു കൊടുത്തത് നല്ലതുപോലെ ഇളക്കിയെടുക്കുക അതിനുശേഷം ഓരോരുത്തർക്കും ഇഷ്ടമുള്ള നിറം ഫുഡ്‌ കളർ ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇതുപോലെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇനി തയ്യാറാക്കി എടുക്കൂ ആരും തന്നെ കടകളിൽ പോയി വാങ്ങേണ്ടതില്ല. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *