രാവിലെ ബ്രേക്ക് ഫാസ്റ്റിന് വളരെ രുചികരമായ നൈസ് പത്തിരി തയ്യാറാക്കിയാലോ. നൈസ് പത്തിരി ഉണ്ടാക്കാൻ തുടക്കക്കാർക്ക് പോലും വളരെ എളുപ്പമായ ഒരു മാർഗ്ഗം ചെയ്തു നോക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. വറുത്ത അരിപ്പൊടി തന്നെ എടുക്കുക. ചേർത്തു കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുത്ത് ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. ശേഷം നന്നായി ഇളക്കി അരിപ്പൊടി നന്നായി വെന്തു പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കവർ എടുക്കുക നന്നായി വൃത്തിയുള്ളത് എടുക്കുക. അത് രണ്ടായി മുറിച്ച് മാറ്റുക. ശേഷം ഈ രണ്ടു ഭാഗത്തും ചെറുതായി എണ്ണ തേച്ചു കൊടുക്കുക.
അടുത്തതായി മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഓരോ ഉരുളകളും ആദ്യത്തെ പ്ലാസ്റ്റിക് കവറിൽ വെച്ച് അതിനുമുകളിൽ മറ്റ് പ്ലാസ്റ്റിക് കവർ വെച്ച് ഒരു പ്ലേറ്റ് കൊണ്ടോ പാത്രം കൊണ്ടോ ആ അമർത്തി കൊടുക്കുക. അതിനുശേഷം പുറത്തേക്ക് എടുത്തു നോക്കു വളരെ നൈസ് ആയ പത്തിരി തയ്യാറാകും. നിസാരമായ സമയം കൊണ്ട് തന്നെ നൈസ് പത്തിരി ഈ രീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.
എല്ലാമാവും ഇതുപോലെ തന്നെ തയ്യാറാക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പത്തിരി ഇട്ടുകൊടുത്ത നല്ലതുപോലെ ചുട്ടെടുക്കേണ്ടതാണ്. ചുട്ടെടുക്കുമ്പോൾ ഈ പത്തിരി നന്നായി പൊന്തി വരികയും ചെയ്യും. നല്ല അടിപൊളി ചിക്കൻ കറിയുടെ കൂടെയോ അല്ലെങ്കിൽ കുറുമ കറിയുടെ കൂടെയോ ഇത് നല്ല കോമ്പിനേഷൻ ആയിരിക്കും. Video credit : Ansis Vlogs