ഹെന്ന ചെയ്യുമ്പോൾ ഇതു കൂടി ചേർത്തു കൊടുക്കണം. ഇത് തേച്ചാൽ മുടി എപ്പോ കറുത്തു എന്ന് ചോദിച്ചാൽ മതി. | Making Of Perfect Hair Coloring

Making Of Perfect Hair Coloring : ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും തന്നെ ഹെന്ന ഉപയോഗിക്കാറുണ്ടല്ലോ. കൂടുതൽ ആളുകളും തലമുടി വെളുത്തതിനെ കളർ മാറ്റുന്നതിന് വേണ്ടിയാണ് കൂടുതലും ഉപയോഗിക്കാറുള്ളത് എന്നാൽ പലരും തലമുടിയോടെ നല്ല ആരോഗ്യമുണ്ടാകുന്നതിനും ഇതുപോലെ ചെയ്യാറുണ്ട് ഇന്ന് തന്നെ ആയാലും നല്ല രീതിയിൽ റിസൾട്ട് കിട്ടണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കേണ്ടതാണ്.

എങ്ങനെയാണ് 100% റിസൾട്ട് കിട്ടുന്ന രീതിയിൽ ഹെന്ന തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ ഒരു ഇരുമ്പ് പാത്രം എടുക്കുക അതിലേക്ക് ആദ്യം ആവശ്യമുള്ള അളവിൽ ഹെന്ന പൊടി ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു നാരങ്ങ മുഴുവനായും പിഴിഞ്ഞ് ചേർക്കുക ശേഷം മൂന്ന് ടീസ്പൂൺ തൈര് ചേർത്തു കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക .

അതിലേക്ക് ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ തേയില പൊടി ചേർത്ത് തിളപ്പിച്ച് എടുത്ത വെള്ളം ചൂട് മാറിക്കഴിയുമ്പോൾ ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. എത്രയാണോ ആവശ്യമുള്ളത് അത്ര അളവിൽ മാത്രം തേയില വെള്ളം ചേർത്ത് കൊടുത്താൽ മതി നല്ലതുപോലെ മിക്സ് ചെയ്ത് ഒരുപാട് ലൂസ് അല്ലാത്ത രീതിയിൽ തയ്യാറാക്കുക.

എല്ലാവർക്കും അറിയാമല്ലോ ഏതു രീതിയിലാണ് ഉണ്ടാക്കേണ്ടത് എന്ന്. അതിനു ശേഷം അതേ ഇരുമ്പുപാത്രത്തിൽ തന്നെ ഒരു ദിവസം മുഴുവൻ അടച്ചുവയ്ക്കുക. പിറ്റേദിവസം ആകുമ്പോൾ തുറക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയും മുഴുവനായി പൊട്ടിച്ച് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം നിങ്ങൾക്ക് തലമുടിയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ് തലമുടിയിൽ തേച്ച് നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ മാത്രം കഴുകി കളയുക. ഇതുപോലെ കൃത്യമായി ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കിട്ടുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *