Making Of Tasty Nool Porota : ഒത്തിരി കഷ്ടപ്പെടാതെ എളുപ്പത്തിൽ ഒരു പൊറോട്ട തയ്യാറാക്കിയാലോ. ഇതുപോലെ പൊറോട്ട തയ്യാറാക്കുകയാണെങ്കിൽ എല്ലാവരും വളരെയധികം ആസ്വദിച്ചു കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദപ്പൊടി എടുക്കുക ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ പഞ്ചസാരയും മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ തയ്യാറാക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിനേക്കാൾ അല്പം കയ്യിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ മാവ് തയ്യാറാക്കുക. അതിനുശേഷം ഏതെങ്കിലും ഒരു പലകയിലേക്ക് ഇട്ട് ആവശ്യത്തിന് പൊടി വിതറി കൊടുത്തു കൈകൊണ്ട് 15 മിനിറ്റോളം നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നീട്ടി വലിച്ച് കുഴച്ചെടുക്കുക.
ശേഷം കുറച്ച് എണ്ണ തടവി രണ്ടുമണിക്കൂർ മാറ്റിവെക്കുക. അതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ഓരോ ഉരുളകളും വളരെ കനം കുറഞ്ഞ രീതിയിൽ കൈകൊണ്ട് പരത്തിയെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് വരഞ്ഞെടുക്കുക. ശേഷം കുറച്ച് എണ്ണ തടവി കൊടുക്കുക.
അത് കഴിഞ്ഞ് ഒരു ഭാഗത്ത് നിന്ന് കൈ കൊണ്ട് ചെറുതായി മടക്കിയെടുക്കുക. ശേഷം നീളത്തിൽ വലിച്ച് വട്ടത്തിൽ ചുരുട്ടിയെടുക്കുക. ഇത് കൈകൊണ്ട് പരത്തിയെടുക്കുക. ശേഷം ചൂടായിരിക്കുന്ന പാനിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് എണ്ണ തേച്ചതിനു ശേഷം നന്നായി മൊരിയിച്ച് എടുക്കുക. വളരെയധികം ലെയർ കാണുന്ന പൊറോട്ട തയ്യാർ. Credit : Neethus Malabar Kitchen