Kerala Style Soft Wheat Porota : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും എല്ലാവർക്കും തന്നെ ഇഷ്ടപ്പെട്ട പൊറോട്ട ഗോതമ്പ് പൊടി ഉപയോഗിച്ച് തയ്യാറാക്കിയാലോ. വെറും രണ്ടര കപ്പ് ഗോതമ്പ് പൊടിയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ രുചികരവുമായ ഗോതമ്പ് പൊറോട്ട തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ്ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര മൂന്നു ടീസ്പൂൺ ഓയിൽ, അരക്കപ്പ് തൈര് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക .
ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് ചപ്പാത്തിക്ക് തയ്യാറാക്കുന്ന മാവിനെക്കാൾ കുറച്ചു ലൂസായി തയ്യാറാക്കുക. 10 എങ്കിലും കൈകൊണ്ട് നന്നായി കുഴച്ചെടുക്കേണ്ടതാണ്. അതിനുശേഷം അടച്ചു അരമണിക്കൂർ മാറ്റിവയ്ക്കുക. അതേസമയം മറ്റൊരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ഒഴിച്ച് കൊടുക്കുക.
ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക അരമണിക്കൂറിന് ശേഷം മാവ് പുറത്തേക്ക് എടുത്ത് ആവശ്യത്തിന് മാവ് എടുക്കുക അതിനുശേഷം എത്രത്തോളം കനം കുറയ്ക്കാൻ പറ്റുന്നുവോ അത്രയും കനം കുറച്ച് പരത്തി എടുക്കുക. അതിനു മുകളിലായി തയ്യാറാക്കിയ നീയും ഓയിലും തേച്ചു കൊടുക്കുക. അതിനുമുകളിൽ കുറച്ച് ഗോതമ്പ് പൊടി വിതറുക.
അതിനുശേഷം ഒരു കത്തികൊണ്ട് വളരെ കനം കുറഞ്ഞ രീതിയിൽ വരഞ്ഞു എടുക്കുക. ശേഷം രണ്ടു ഭാഗത്തുനിന്നും നടുവിലേക്കായി ഉരുട്ടിയെടുക്കുക അതിനുശേഷം വട്ടത്തിൽ ചുറ്റിച്ചെടുക്കുക. ശേഷം വീണ്ടും ഒരു 10 മിനിറ്റ് നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം കൈ കൊണ്ട് പരത്തി വലുതാക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് ചുട്ടെടുക്കുക. നല്ലതുപോലെ വെന്തതിനുശേഷം രണ്ട് ഭാഗത്ത് നിന്നും നന്നായി തട്ടി കൊടുക്കുക അപ്പോൾ ലയറുകൾ എല്ലാം വിട്ടു വരുന്നതായിരിക്കും. Credit : Rathna’s kitchen