Making Of Tasty Bun Porotta : സാധാരണ പൊറോട്ടയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഒരു വൺ പൊറോട്ട തയ്യാറാക്കിയാലോ ഇതിന്റെ രൂപം വ്യത്യസ്തമായിരിക്കും അതുപോലെ തന്നെ വളരെ രുചികരവും ആയിരിക്കും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക രണ്ട് ടീസ്പൂൺ പാലു ചേർക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് മൂന്ന് കപ്പ് മൈദ എടുക്കുക അതിലേക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ചു കൊടുക്കുക
ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച്എന്നാ അതിനു മുകളിലായി ഒഴിച്ച് വീണ്ടും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് പാത്രം അടച്ചുവയ്ക്കുക ഒരു അരമണിക്കൂർ നേരത്തേക്കെങ്കിലും മാറ്റിവെക്കുക ശേഷം പുറത്തേക്ക് എടുക്കുക വീണ്ടും നല്ലതുപോലെ കൈകൊണ്ട് കുഴച്ചു എടുക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് നാല് ടീസ്പൂൺ ഓയിൽ ഒഴിച്ചു വയ്ക്കുക ശേഷം തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് വീണ്ടും ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക.
ശേഷം ഓരോ ഉരുളകളായി പുറത്തേക്ക് എടുത്ത് വളരെ കനം കുറഞ്ഞ രീതിയിൽ ഒരു പ്രതലത്തിലേക്ക് പരത്തി വയ്ക്കുക ശേഷം ഒരു കത്തികൊണ്ട് പല ഭാഗത്തായി വരഞ്ഞു കൊടുക്കുക ശേഷം നാല് ഭാഗത്ത് നിന്നും മടക്കി ചുരുട്ടിയെടുത്ത് വട്ടത്തിൽ ചുരുട്ടി എടുക്കുക. ശേഷം ഇവയെല്ലാം കുറച്ച് എണ്ണ ഒഴിച്ച് കുറച്ച് സമയം കൂടി അടച്ചുവയ്ക്കുക ശേഷം ഓരോ ഉരുളയും പുറത്തേക്ക് എടുത്ത് കൈ കൊണ്ട് ആവശ്യമുള്ള വലുപ്പത്തിൽ പരത്തുക.
അടുത്തതായി ഒരു പാൻ ചൂടാക്കിയ അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തേച്ച് കൊടുത്തതിനുശേഷം ഓരോന്നും അതിലേക്ക് ഇട്ട് രണ്ട് ഭാഗം നല്ലതുപോലെ മൊരിയിച്ച് എടുക്കുക. ആവശ്യത്തിന് എണ്ണ ഉപയോഗിക്കാവുന്നതാണ്. ശേഷം രണ്ടോ മൂന്നോ പൊറോട്ടകൾ മുകളിലേക്ക് ആയി വെച്ച് ഒരുമിച്ച് വശങ്ങളിലൂടെ തട്ടിക്കൊടുക്കുക അപ്പോൾ അതിന്റെ ലൈറുകൾ എല്ലാം തന്നെ വിരിഞ്ഞു വരുന്നത് കാണാം. ഇതുപോലെ പൊറോട്ട എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Kannur kitchen.