Making Of Soft Vattayappam With Out Coconut : വട്ടയപ്പം നല്ല രീതിയിൽ സോഫ്റ്റ് ആയി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. ഇതുപോലെ ഒരു വട്ടയപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല 5 ദിവസം വരെ ഈ വട്ടയപ്പം കേടാകാതെ ഇരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാനായി വക്കുക.
അതോടൊപ്പം തന്നെ അരക്കപ്പ് അവൽ വെള്ളത്തിൽ കുതിർത്ത് മാറ്റിവയ്ക്കുക വെള്ള നിറത്തിലുള്ള അവൽ എടുക്കുന്നതായിരിക്കും നല്ലത്. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ആദ്യം കുതിർത്ത് വച്ചിരിക്കുന്ന പച്ചരി കുറച്ചു ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന വെളുത്ത അവൽ ചേർത്ത് കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് വെള്ളം ചേർത്ത് വീണ്ടും നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ പാത്രം ആറുമണിക്കൂർ നേരത്തേക്ക് എങ്കിലും അടച്ചു വയ്ക്കേണ്ടതാണ്. ഓരോ സ്ഥലത്തെയും കാലാവസ്ഥാ അനുസരിച്ച് മാവ് പൊന്തി വരുന്നതിനുള്ള സമയം എടുക്കുന്നതാണ്.
മാവ് നല്ലതുപോലെ പൊന്തിവന്നു കഴിയുമ്പോൾ ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്ന പാത്രം എടുക്കുക. പാത്രത്തിൽ മുഴുവൻ നെയ്യ് തേച്ചുപിടിപ്പിക്കുക. ശേഷം പാത്രത്തിന്റെ പകുതിയോളം മാവ് ഒഴിച്ചു കൊടുക്കുക 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. വളരെ സോഫ്റ്റ് ആയതും കുറേ ദിവസം കേടാകാതെ ഇരിക്കുന്നതുമായ വട്ടയപ്പം ഇതുപോലെ നിങ്ങളും തയ്യാറാക്കി കഴിക്കൂ.