Making Of Tasty Banana Fry : വളരെയധികം ആയിട്ടുള്ള പഴംപൊരി കഴിക്കാൻ ആഗ്രഹമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പഴംപൊരി അധികം എണ്ണ കുടിക്കാതെ സോഫ്റ്റ് ആയി ഉണ്ടാക്കിയാലോ. ആദ്യമായി പഴംപൊരി ഉണ്ടാക്കുന്ന വരാണെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ നേന്ത്രപ്പഴം തയ്യാറാക്കി വയ്ക്കുക നന്നായി പഴുപ്പ് നിയന്ത്രണം ഒരേ കനത്തിൽ അരിഞ്ഞു വയ്ക്കുക. ശേഷം മറ്റൊരു പാത്രം എടുക്കുക .
അതിലേക്ക് രണ്ട് കപ്പ് മൈദ രണ്ട് ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി വേറൊരു പാത്രത്തിൽ അരക്കപ്പ് ഇളം ചൂടുവെള്ളം എടുക്കുക അതിലേക്ക് രണ്ട് പപ്പടം ചേർത്ത് 5 മിനിറ്റ് കുതിർക്കാനായി മാറ്റിവയ്ക്കുക.
പടം നല്ലതുപോലെ കുതിർന്നു കഴിയുമ്പോൾ ആ പപ്പടവും വെള്ളവും മാവിലേക്ക് ഒഴിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക. പഴംപൊരിക്ക് നിറം ഉണ്ടാകുവാൻ കുറച്ചു മഞ്ഞൾപൊടി ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ഒരുപാട് ലൂസ് അല്ലാത്തതും എന്നാൽ ഒരുപാട് കട്ടിയാകാത്തതുമായ മാവ് വേണം തയ്യാറാക്കി എടുക്കേണ്ടത്.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഓരോ പഴവും മാവിലേക്ക് ഇട്ട് പൊതിഞ്ഞ് എടുക്കുക ശേഷം എണ്ണയിൽ ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്താവുന്നതാണ്. പഴംപൊരിയിൽ അധികം എണ്ണ കുടിക്കുകയുമില്ല എന്ന നല്ല സോഫ്റ്റ് ആയി കഴിക്കാൻ പറ്റുന്നതുമാണ്.
2 thoughts on “പഴംപൊരി നല്ലതുപോലെ വീർത്തു വരും. ഒട്ടുംതന്നെ എണ്ണ കുടിക്കുകയുമില്ല ഈ പുതിയ ഐഡിയ ചെയ്തു നോക്കൂ. | Making Of Tasty Banana Fry”