വെള്ളക്കടല കുറുകിയ മസാലയിൽ ഇതുപോലെ കറിവെച്ചാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Making Of Tasty Chick Pee Masala Curry

Making Of Tasty Chick Pee Masala Curry : വെള്ളക്കടല ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും വളരെ നല്ല കോമ്പിനേഷൻ ആണ്. ഇതുപോലെ നിങ്ങൾ ഒരിക്കൽ കഴിക്കുകയാണെങ്കിൽ പിന്നെ ഇങ്ങനെ തയ്യാറാക്കു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെള്ളക്കടല വെള്ളത്തിൽ കുതിർത്തു വയ്ക്കുക അതിനുശേഷം അതൊരു കുക്കറിലേക്ക് പകർത്തുക. 15 ചുവന്നുള്ളി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ഒരു വയനയില ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി കുക്കർ അടച്ച് വേവിക്കാൻ വയ്ക്കുക.

ഇതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക അഞ്ചു ചുവന്നുള്ളി ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ കുരുമുളകും ചേർത്തു കൊടുക്കുക ശേഷം ചെറിയ ബ്രൗൺ കളർ ആകുന്നത് വരെ ചൂടാക്കി എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ പെരുംജീരകപ്പൊടിയും മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ചൂടാക്കുക.

ശേഷം ഇതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .മൂന്ന് പച്ചമുളകും ചേർത്ത് നല്ലതുപോലെ ചൂടാക്കുക.

ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഇന്ത്യ വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക .കറിവേപ്പിലയും ചേർക്കുക. ശേഷം അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക കുറച്ചു കടൽ അതിൽ നിന്നും മാറ്റി മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കേണ്ടതാണ്.അതോടൊപ്പം അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വരച്ചു വച്ചിരിക്കുന്ന കടലയും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച പകർത്തി വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *