തനി നാടൻ കേരള സ്റ്റൈൽ കടലക്കറി ഇനി ഇതുപോലെ തയ്യാറാകൂ. | Making Of Tasty Chickpea Recipe

Making Of Tasty Chickpea Recipe : നല്ല ചൂട് പുട്ടിന്റെ കൂടെ കഴിക്കുവാൻ കട്ടിയുള്ള ഒരു കടലക്കറി ഉണ്ടെങ്കിൽ ആരാണ് കഴിക്കാതിരിക്കുക. എത്ര വേണമെങ്കിലും കഴിച്ചു പോകും അത്ര ടേസ്റ്റ് ആയ കടലക്കറി നമുക്ക് തയ്യാറാക്കാം ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യത്തിന് കടല തലേദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കേണ്ടതാണ്.

അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും 10 ചുവന്നുള്ളി അതുപോലെ അരക്കപ്പ് തേങ്ങ ചിരകിയത് മൂന്നു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു കുക്കർ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു കറുവപ്പട്ട ഒരു വായനയില എന്നിവ ചേർത്ത് ചൂടാക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം രണ്ട് പച്ചമുളക് ചേർത്തു കൊടുക്കുക. വഴന്നു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ചൂടാക്കുക.

അരപ്പ് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളെല്ലാം തന്നെ നന്നായി ചൂടാക്കി എടുക്കുക. അതിനുശേഷം കുതിർത്തു വച്ചിരിക്കുന്ന കടലയും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ഇത്ര മാത്രമേയുള്ളൂ കടല നല്ലതുപോലെ വെന്തു വന്നതിനുശേഷം പകർത്തി വയ്ക്കാം. നിങ്ങളും ഇതുപോലെ തയ്യാറാക്കു.

Leave a Reply

Your email address will not be published. Required fields are marked *