Making Of Tasty Instant Rava Breakfast : വളരെയധികം ടേസ്റ്റി ആയിട്ടുള്ള പാലപ്പം ഇനി ഒരു കപ്പ് റവ കൊണ്ട് തയ്യാറാക്കാം. ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ വളരെ രുചികരമായിരിക്കും. റവ കൊണ്ടുള്ള പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് അവൽ ചേർത്തു കൊടുക്കുക. അതോടൊപ്പം അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അഞ്ചു മിനിറ്റ് കഴിയുമ്പോൾ അത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ ഒഴിക്കേണ്ടതാണ് ശേഷം നല്ലതുപോലെ അരച്ചെടുക്കുക.
നന്നായി അരച്ചെടുത്തതിനുശേഷം ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ആവശ്യത്തിനൊപ്പം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക. വേണമെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ ഉണ്ടാക്കാവുന്നതുമാണ്.
ശേഷം പാലപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് തയ്യാറാക്കിയെടുക്കുക. ഇതേ മാവ് ഉപയോഗിച്ച് നിങ്ങൾക്ക് ദോശ പോലെ തയ്യാറാക്കുകയും ചെയ്യാം. ഇതിന്റെ കൂടെ കഴിക്കാൻ നിങ്ങൾക്ക് തേങ്ങായോ അല്ലെങ്കിൽ മസാലക്കറിയോ കിടിലൻ കോമ്പിനേഷൻ ആയിരിക്കും. പാലപ്പം നല്ല മൊരിഞ്ഞു വരുമ്പോൾ കുറച്ചു നെയ്യ് കൂടി ചേർത്താൽ കൂടുതൽ രുചികരമായിരിക്കും. ഇതുപോലെ ബ്രേക്ക്ഫാസ്റ്റ് ഒരു പ്രാവശ്യമെങ്കിലും തയ്യാറാക്കി നോക്കൂ.
One thought on “ഒരു കപ്പ് റവ കൊണ്ട് ബ്രേക്ക്ഫാസ്റ്റിനു തയ്യാറാക്കാം എത്ര കഴിച്ചാലും മതിവരാത്ത സോഫ്റ്റ് പാലപ്പം. ഇതുപോലെ തയ്യാറാക്കു. | Making Of Tasty Instant Rava Breakfast”