നാരങ്ങ അച്ചാർ ഇനി വെള്ള നിറത്തിൽ തയ്യാറാക്കാം. അച്ചാർ എല്ലാവരും രുചിയോടെ കഴിക്കാൻ ഈ ചേരുവ കൂടി ചേർത്തു കൊടുക്കുക. | Making Of Tasty Lemon Pickle Recipe

Making Of Tasty Lemon Pickle Recipe : എല്ലാവർക്കും തന്നെ അച്ചാറുകൾ വളരെ ഇഷ്ടമാണല്ലോ ചോറുണ്ണാൻ അച്ചാർ ഉണ്ടെങ്കിൽ തന്നെ ധാരാളമാണ്. അതിൽ തന്നെ എല്ലാവർക്കും കൂടുതൽ ഇഷ്ടം നാരങ്ങ അച്ചാറിനോടും മാങ്ങ അച്ചാറിനോടും ആയിരിക്കും. നാരങ്ങ അച്ചാർ വെളുത്ത നിറത്തിൽ നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ പച്ചമുളക് മാത്രം ഇട്ടു. ഇതുവരെ കഴിച്ചു നോക്കാത്തവർ ആണെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി വെക്കു.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാരങ്ങ ആദ്യം നാല് കഷണങ്ങളാക്കി മുറിക്കുക അതിനുശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് ചൂടാക്കുക ശേഷം അത് കോരി മാറ്റുക. അതേ പാനിലേക്ക് ആറ് ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചു കൊടുക്കുക .

ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് 10 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇവ രണ്ടും നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം എരുവിന് ആവശ്യമായിട്ടുള്ള പച്ചമുളക് ചേർത്തു കൊടുക്കാം ഏത് പച്ചമണമെങ്കിലും നിങ്ങൾക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.

വഴന്നു വരുമ്പോൾ നാരങ്ങ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും അതുപോലെ തന്നെ മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കേണ്ടതാണ്. നാരങ്ങ നല്ലതുപോലെ വെന്ത് വരണം ആ സമയത്ത് വറുത്ത് വച്ചിരിക്കുന്ന ഉലുവ പൊടിച്ച് ചേർത്തു കൊടുക്കുക. അതോടൊപ്പം മൂന്ന് ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. കാൽ കപ്പ് വിനാഗിരിയും ചേർത്ത് നല്ലതുപോലെ ചൂടാക്കി പകർത്തി വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *