Making Of Tasty Masala Filling BreakFast : രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ വളരെ രുചികരവും വയറു നിറക്കുന്നതുമായ ഒരു പലഹാരമുണ്ടാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക നാലു പച്ചമുളഗ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം മീഡിയം വലുപ്പത്തിലുള്ള സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ ഒന്നര ടീസ്പൂൺ മീറ്റ് മസാല.
മുക്കാൽ ടീസ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ഇതിനുശേഷം നിങ്ങൾക്ക് എന്ത് ഫില്ലിംഗ് ആണ് വയ്ക്കേണ്ടത് അത് ചേർത്തു കൊടുക്കാം ഇറച്ചി വേണമെങ്കിൽ വേവിച്ച് ചെറിയ കഷണങ്ങളാക്കി ചേർത്തു കൊടുക്കാം.
അതുപോലെ പച്ചക്കറികളാണ് എങ്കിൽ വേവിച്ച് ഉടച്ച് ചേർത്തു കൊടുക്കാം. ആവശ്യമുള്ളത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മൂന്ന് ഉരുളൻ കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുത്തത് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കാം. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക ശേഷം അര ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മാവ് തയ്യാറാക്കുക ലൂസ് ആയിട്ടുള്ള മാവ് തന്നെ തയ്യാറാക്കേണ്ടതാണ്.
ശേഷം ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി അതിലേക്ക് മാവ് കുറച്ച് ഒഴിച്ചതിനുശേഷം ദോശ പരുവത്തിൽ തയ്യാറാക്കുക. തയ്യാറായതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് കുറച് ടൊമാറ്റോ സോസ് വേണമെങ്കിൽ കുറച്ച് ചീസ് ചെറുതായി ഗ്രേറ്റ് ചെയ്തത് ശേഷം അതിനു മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന മസാലയും ചേർത്ത് കുറച്ചുസും കൂടി ചേർത്ത് മറ്റേ ഭാഗം കൊണ്ട് മടക്കി എടുക്കുക. അതിനുശേഷം ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തതിനുശേഷം രണ്ട് ഭാഗവും നല്ലതുപോലെ മൊരിയിച്ചെടുക്കുക. ശേഷം പകർത്തി വയ്ക്കാം. ഇത് ഒരെണ്ണം മാത്രം മതി രാവിലെ വയറു നിറയാൻ.