Making Of Tasty Masala Potato Fry : ചോറിന്റെ കൂടെ കഴിക്കാൻ എളുപ്പത്തിൽ ഒരു വിഭവം തയ്യാറാക്കണമെങ്കിൽ ഇതു തന്നെ ധാരാളം. ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഇതുപോലെ തയ്യാറാക്കൂ. ഇനി വേറൊന്നും വേണ്ട. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതോടൊപ്പം അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക ശേഷം 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. വെളുത്തുള്ളി നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഏത് ഷേപ്പിൽ വേണമെങ്കിലും നിങ്ങൾക്ക് അരിഞ്ഞ് എടുക്കാവുന്നതാണ്. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഉരുളൻകിഴങ്ങ് അടച്ചുവെച്ച് വേവിക്കുക. വെള്ളം കിഴങ്ങ് വെന്തു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
മസാല എല്ലാം ചേർന്ന് വരുന്നതിനു വേണ്ടി കുറച്ച് സമയം വേണമെങ്കിൽ അടച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു നുള്ള് കായപ്പൊടിയും ഒരു പകുതി നാരങ്ങയുടെ നീരും കുറച്ച് കറിവേപ്പിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് അപ്പോൾ തന്നെ പകർത്തി വയ്ക്കുക. ശേഷം കഴിക്കാം.