Making Of Tasty Snack With One Cup Batter : വൈകുന്നേരം എന്ത് പലഹാരമാണ് തയ്യാറാക്കേണ്ടത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇനി അധികം ചിന്തിക്കേണ്ട ഇതുപോലെ തയ്യാറാക്കിയാൽ മതി. തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഒരുപാട് കട്ടി അല്ലാത്ത മാവ് ആകുമ്പോൾ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി പൊരിക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പെണ്ണ് ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്നും ഓരോ ടീസ്പൂൺ വീതമോ അല്ലെങ്കിൽ കയ്യിൽ എടുത്തോ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാം. എല്ലാതും ഇതുപോലെ തന്നെ തയ്യാറാക്കു.