Making Of Tasty Spicy Onion Curry : വളരെ ടേസ്റ്റി ആയിട്ടുള്ള ഉള്ളി കറി തയ്യാറാക്കി നോക്കാം ഇത് മാത്രം മതി ഒരു ദിവസത്തെ മുഴുവൻ ഭക്ഷണവും കഴിക്കാൻ. ഇത്രയും ടേസ്റ്റ് ഉള്ള കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക രണ്ട് നുള്ള് ഉലുവ ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് അഞ്ച് വെളുത്തുള്ളി ചേർത്ത് കൊടുത്തു മൂപ്പിക്കുക. മൂത്ത വരുമ്പോൾ 3 സവാള ചെറുതായി അരിഞ്ഞതും ഏഴ് ചുവന്നുള്ളിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
പുള്ളിയുടെ നിറം മാറി വരുമ്പോൾ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ പുളി ആവശ്യമുള്ള അളവിൽ വെള്ളത്തിൽ കലക്കി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ചൂടായി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക.
ആ സമയം 2 പച്ചമുളകും കറിവേപ്പിലയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. കറി നന്നായി തിളച്ച് കുറുകി എണ്ണയെല്ലാം തെളിഞ്ഞുവരുന്ന ഭാഗമാകുമ്പോൾ പകർത്തി വയ്ക്കാം. ഇത്രയും എളുപ്പത്തിൽ ഒരുപാട് ടേസ്റ്റി ആയിട്ടുള്ള ഈ ഉള്ളി കറി നിങ്ങളും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.