Making Of Tasty Tomato Curry : വളരെയധികം ആയ രീതിയിലുള്ള തക്കാളി കറിയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പറയാൻ പോകുന്നത്. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് മൂന്ന് പച്ചമുളക് ചേർത്ത് മൂപ്പിക്കുക. രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ ഉപ്പ് ചേർത്തു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടിയും എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക .
ശേഷം മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി വേവിച്ചെടുക്കുന്നതിന് അരക്കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ തിളച്ച് കുറുകി വരുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ ജീരകവും ഒരു കപ്പ് തേങ്ങ ചിരകിയതും വെള്ളം ചേർത്ത് അരച്ചെടുക്കുക.
തക്കാളി എന്ത് കഴിയുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം പകർത്തി വയ്ക്കാം. അടുത്തതായി അതിലേക്ക് കുറച്ച് കടുകും ഒരു ടീസ്പൂൺ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും 3 വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചതിനു ശേഷം ഒഴിച്ചുകൊടുക്കുക. ഇതുപോലെ ഒരു തക്കാളി കറി നിങ്ങളും തയ്യാറാക്കി നോക്കൂ.