Making of Tasty Left Over Rice Recipe : മിക്കവാറും വീടുകളിൽ രാത്രി ഭക്ഷണം കഴിച്ചാൽ കുറച്ചെങ്കിലും ചോറ് ബാക്കി വന്നിരിക്കും. ഇതുപോലെ ബാക്കിവരുന്ന ചോറ് കൊണ്ട് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതോടൊപ്പം രണ്ട് ബ്രെഡ് ചെറുതായി കഷ്ണങ്ങളാക്കിയതിനു ശേഷം ചേർത്തു കൊടുക്കുക. ‘
ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം ഒരു പിടി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. തേങ്ങാ കൂടുതൽ ചേർത്താലും കുഴപ്പമില്ല. അര ടീസ്പൂൺ ചെറിയ ജീരകം. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് ഏലക്കായ ചേർത്ത് കൊടുക്കുക. അടുത്തതായി മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക.
പഞ്ചസാരക്ക് പകരം ശർക്കര ചേർത്തു കൊടുത്താലും മതി. ശർക്കര ചേർത്ത് കൊടുക്കുമ്പോൾ ശർക്കര പാനിയാക്കി ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. മിക്സിയിൽ നന്നായി കറക്കി എടുക്കുക. നന്നായി അരച്ചെടുത്തതിന് ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക ശേഷം രണ്ട് ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
മാവ് ഏകദേശം ദോശമാവിന്റെ കട്ടി ഉണ്ടായിരിക്കണം. അതിനുശേഷം ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്ന് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള വലുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കോരി മാറ്റുക. രുചിയോടെ കഴിക്കാം. Credit : Mia Kitchen