Making Salt Dry Fish : ഇന്നത്തെ കാലത്ത് ആഹാരം സാധനങ്ങൾ പലതും പുറത്തുനിന്ന് വാങ്ങുമ്പോൾ ഒട്ടും തന്നെ നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല കാരണം എത്രത്തോളം വൃത്തിയോടെ ആയിരിക്കും അവൻ നിർമ്മിക്കുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല. അത്തരത്തിലുള്ളതാണ് ഉണക്കമീൻ പുറത്ത് എങ്ങനെയാണ് ഉണക്കമീൻ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നമുക്കറിയാതെ ആയിരിക്കും വാങ്ങുന്നത്.
ഇന്നത്തെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളും നമ്മൾ കാണുന്നുണ്ടല്ലോ അതുകൊണ്ട് തന്നെ ഉണക്കമീൻ പലരും പുറത്തുനിന്നും വാങ്ങുന്നത് ഒഴിവാക്കുകയായിരിക്കും ചെയ്യുന്നത്. എന്നാൽ ഇനി ആരെയും പേടിക്കാതെ വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണക്കമീൻ തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ആദ്യം നമുക്കൊരു പ്ലാസ്റ്റിക് പാത്രമാവശ്യമാണ് നല്ല ഉറപ്പുള്ള ഒരു പാത്രം.
അതിലേക്ക് ആദ്യം കുറച്ചു കല്ലുപ്പ് ഇട്ടു കൊടുക്കുക ശേഷം അതിനു മുകളിലായി മീൻ നിരത്തി വെക്കുക അതിനുമുകളിൽ കല്ലുപ്പ് ഇട്ടു കൊടുക്കുക വീണ്ടും മുകളിൽ മീൻ നിരത്തി വയ്ക്കുക അവസാന മുഴുവനായും കല്ലുപ്പ് നിറച്ച് പാത്രം അടച്ചു വയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ വെക്കുക. പിറ്റേ ദിവസം പുറത്തേക്കെടുത്ത് അതിലെ വെള്ളം എല്ലാം തന്നെ കളയുക ശേഷം വീണ്ടും ഉപ്പ് ഇട്ടുകൊടുത്ത് നിറച്ചു വയ്ക്കുക.
എപ്പോഴെല്ലാം പാത്രത്തിൽ വെള്ളം കാണുന്നുവോ അപ്പോഴെല്ലാം ആ വെള്ളം നിങ്ങൾ കളയേണ്ടതാണ് അതിനുവേണ്ടി ഓരോ ദിവസവും നോക്കുക 7 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അപ്പോഴേക്കും പുറത്തുനിന്നെല്ലാം ആകുന്ന രീതിയിൽ ഉണക്കമീൻ തയ്യാറായിരിക്കും. ഇനി എല്ലാവർക്കും വളരെ സുരക്ഷിതമായി തന്നെ ഉണക്കമീൻ കഴിക്കാവുന്നതാണ് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതല്ല.