Making Smokeless Fire Place : വീട്ടമ്മമാർക്ക് ഗ്യാസും കരണ്ടും ലാഭിക്കാൻ വിറക് അടുപ്പുകൾ വളരെയധികം സഹായിക്കാറുണ്ടല്ലോ. മിക്കവാറും എല്ലാ വീടുകളിലും തന്നെ പുകയില്ലാത്ത അടുപ്പുകൾ ആയിരിക്കും ഉണ്ടായിരിക്കുക ഇത് ഉണ്ടാക്കാനും നമുക്ക് ഒരുപാട് പൈസ ചെലവാക്കേണ്ടി വരും. എന്നാൽ അധികം പൈസ ചിലവില്ലാതെ എങ്ങനെയാണ് ഒരു പുകയില്ലാത്ത അടുപ്പ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇത് നിങ്ങൾക്ക് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ചെയ്യാവുന്നതേയുള്ളൂ ഒരു പൂച്ചട്ടി മാത്രം മതി. അതിനുവേണ്ടി ആദ്യം ഒരു പൂച്ചട്ടി എടുക്കുക ശേഷം അതിന്റെ താഴെ ഭാഗത്ത് വട്ടത്തിൽ ഒരു ഹോൾ ഉണ്ടാക്കുക. അതേ ഹോളിന്റെ എതിർവശത്ത് കുറച്ചു മുകളിലായി ചെറിയ വട്ടത്തിൽ ഒരു ഹോൾ ഉണ്ടാക്കുക.
\അതുപോലെ ഒരു വട്ടത്തിലുള്ള ഇരുമ്പൻ ടിൻ എടുത്ത് ഇതേ രീതിയിൽ തന്നെ ഹോൾ ഉണ്ടാക്കുക. ശേഷം പൂച്ചട്ടിയിലേക്ക് ഇറക്കിവെച്ച് അതിന്റെ സൈഡിൽ എല്ലാം തന്നെ കല്ലുകൾ ഇട്ടു കൊടുക്കുക. ഇത്രമാത്രമേയുള്ളൂ അതുപോലെ ഒരു ഇരുമ്പിന്റെ നീളത്തിലുള്ള കുഴൽ എടുത്തതിനുശേഷം ചെറിയ വട്ടത്തിൽ വച്ചുകൊടുക്കുക. ഇത്ര മാത്രമേയുള്ളൂ അടുപ്പ് തയ്യാറായിരിക്കുന്നു നിങ്ങൾ വിറക് കത്തിക്കുമ്പോൾ അതിലും വരുന്ന പുക കുഴലിലൂടെ പുറത്തേക്ക് പോകുന്നതായിരിക്കും.
ഇത് നിങ്ങൾക്ക് എവിടേക്ക് വേണമെങ്കിലും കൊണ്ടുപോവുകയും ചെയ്യും.ഗ്യാസും കരണ്ടും ഇല്ലാത്ത സമയത്ത് വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ പാചകം ചെയ്യാൻ ഇനി ഈ അടുപ്പ് മാത്രം മതി. ഉപയോഗം കഴിഞ്ഞാൽ ഇത് നിങ്ങൾക്ക് എവിടേക്ക് വേണമെങ്കിലും മാറ്റി വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ ക്ലീൻ ചെയ്യാനും വളരെ എളുപ്പമാണ് ദീർഘനാളത്തേക്ക് ഉപയോഗിക്കുകയും ചെയ്യാം.