Making Of Tasty Soft Kuboos : ദിവസവും ചപ്പാത്തി തന്നെ കഴിച്ച് മടുത്തു പോയോ എന്നാൽ ഇതുപോലെ തയ്യാറാകൂ. ചപ്പാത്തിയെക്കാൾ രുചികരമായ രീതിയിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കണേ. കുബൂസ് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് ചെറിയ ചൂടുവെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് ചേർത്തുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ടേകാൽ കപ്പ് മൈദപ്പൊടി എടുക്കുക .
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്യുക അടുത്തതായി നേരത്തെ മാറ്റിവെച്ചിരിക്കുന്ന നല്ലതുപോലെ പൊന്തി വന്നതിനുശേഷം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി ചെയ്യേണ്ടത് മാവ് തയ്യാറാക്കുമ്പോൾ ആദ്യം കൈകൊണ്ട് പാത്രത്തിൽ കുഴച്ചതിനു ശേഷം പുറത്തേക്ക് എടുത്ത് കുറച്ച് പൊടി വിതറി കൊടുത്ത് കൈകൊണ്ട് 10 മിനിറ്റ് എങ്കിലും നിർത്താതെ കുഴച്ചെടുക്കുക.
സോഫ്റ്റ് ആയി കിട്ടുന്നതിന് വളരെ നല്ലതാണ് അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് എണ്ണ തേച്ചതിനു ശേഷം അതിന് നടുവിലായി വയ്ക്കുക. ശേഷം മാവിന് മുകളിലും കുറച്ച് എണ്ണ തേച്ചു കൊടുക്കുക അതിനുശേഷം അടച്ചുവെക്കുക. ഏകദേശം രണ്ടു മണിക്കൂർ നേരത്തേക്ക് എങ്കിലും അടച്ചു വയ്ക്കേണ്ടതാണ്. പാവം നല്ലതുപോലെ പൊന്തിവന്നതിനുശേഷം ചെറുതായി കുഴച്ച് ആവശ്യമുള്ള അളവിൽ ഉരുളകളാക്കിയെടുക്കുക.
ഓരോ ഉരുളകളുടെ മേലെയും കുറച്ച് എണ്ണ തേച്ചു കൊടുക്കുക അതിനുശേഷം സാധാരണ ചപ്പാത്തി പരത്തുന്നതിന് പോലെ ആവശ്യത്തിന് പൊടിയിട്ട് പരത്തിയെടുക്കുക. ഒരുപാട് നൈസായി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ടുകൊടുത്ത് രണ്ട് ഭാഗം നന്നായി മൊരിയിച്ചെടുക്കുക. നല്ലതുപോലെ കുബൂസ് പൊന്തി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. Credit : Shamees kitchen